25.5 C
Kottayam
Monday, September 30, 2024

കാൽ വഴുതി കിണറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു; രക്ഷിക്കാനായി ചാടിയ ഭാര്യയ്ക്ക് പരുക്ക്

Must read

തൃശൂർ: വീടിനു മുന്നിലെ ആൾമറയില്ലാത്ത കിണറിന്റെ വശത്തു കൂടി നടക്കുന്നതിനിടയിൽ കിണറ്റിലേക്ക് കാൽ വഴുതി വീണയാൾ മരിച്ചു. തൃശൂർ ചേർപ്പ് സിഎൻഎൻ സ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണ്ടിയത്ത് വീട്ടിൽ പ്രതാപൻ(65) ആണ് മരിച്ചു. രക്ഷിക്കാൻ കിണറ്റിലേക്കു ചാടിയ പ്രതാപന്റെ ഭാര്യ വത്സലയെ നാട്ടുക്കാർ രക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. 

മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജോലി ചെയ്യുന്ന പ്രതാപൻ, ജോലി കഴിഞ്ഞ് വീട്ടിലെത്തി കിണറിന് സമീപത്തു കൂടി നടക്കുന്നതിനിടയിലാണ് കാൽ വഴുതി വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിലേക്കു വീണത്. സംഭവം കണ്ട ഭാര്യ വത്സല ഇദ്ദേഹത്തെ രക്ഷിക്കാൻ പിന്നാലെ ചാടി.

വത്സലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കിണറ്റിൽ ഇറങ്ങി ഏണി വച്ച് വത്സലയെ കിണറിനു പുറത്തെത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പ്രതാപനായി നാട്ടുക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കിണറ്റിൽ അഞ്ചു തൊട്ടിയോളം വെള്ളം ഉണ്ടായിരുന്നതും കിണർ വലിയ രീതിയിൽ അടിഭാഗം മണ്ണിടിഞ്ഞ് വശങ്ങളിലേക്ക് ഗർത്തം രൂപപ്പെട്ടതും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.

ഇതിനിടയിൽ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി 9ന് ശേഷമാണ് ഇവർക്ക് പ്രതാപന്റെ മൃതദേഹം പുറത്തെടുക്കാനായത്. കിണറിന്റെ അടിഭാഗത്ത് മണ്ണിടിഞ്ഞ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week