25.5 C
Kottayam
Monday, September 30, 2024

തൻ്റെ പി ആര്‍ ടീമിൽ ആരൊക്കെ? വെളിപ്പെടുത്തി കെ കെ ശൈലജ

Must read

കൊച്ചി:ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് എനിക്ക് പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ചോ എന്ന് പ്രതികരിച്ച് കെ കെ ശൈലജ. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

എനിക്ക് ഒരു പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. നിങ്ങള്‍ ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ച് നോക്കിക്കോ. വലിയ ഇലക്ട്രോണിക് സംവിധാനം പോലും എന്റെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. പുറത്തുനിന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴും ഓണ്‍ലൈന്‍ അഭിമുഖങ്ങളുമൊക്കെ നല്‍കേണ്ടി വന്നപ്പോഴും ആണ് എന്റെ ഓഫീസില്‍ ഒരു സ്‌ക്രീന്‍ ഇല്ലെന്ന് മനസ്സിലായത്”, ശൈലജ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ തനിക്കത്ര വശമില്ലെന്നും അതുകൊണ്ടു തന്നെ ഇംഗ്ലീഷില്‍ അഭിമുഖം കൊടുക്കുമ്പോള്‍ നല്ല പേടിയായിരുന്നു ശൈലജ അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ മലയാളം പത്രത്തിന് അഭിമുഖം കൊടുക്കുന്ന സമയത്ത് ഇംഗ്ലീഷ് പത്രക്കാര്‍ ഒരു ബൈറ്റ് എന്ന് പറഞ്ഞ് വരും, ഞാന്‍ കൊടുക്കില്ലെന്നും. അതിനു കാരണം ട്രോളന്മാരെ പേടിച്ചിട്ടാണെന്നും ശൈലജ വ്യക്തമാക്കി.

ഏതെങ്കിലും ഒരു മാധ്യമത്തെ വച്ചോ ആളെ വച്ചോ പി ആര്‍ വര്‍ക്ക് ചെയ്തതല്ലെന്നും അവരുടെയെല്ലാം ഇടയില്‍ എങ്ങനെ അറിയപ്പെട്ടു എന്നത് അത്ഭുതമാണെന്നും ശൈലജ പറഞ്ഞു. “നേരിട്ട് വന്നതാണ്, അല്ലാതെ ആളെ വച്ച് പി ആര്‍ വര്‍ക്ക് ചെയ്തതല്ല. അതാണെന്റെ അത്ഭുതം. ഞാന്‍ എങ്ങനെ ഇവരുടെ ഇടയില്‍ അറിയപ്പെടുന്ന ആളായി എന്നുള്ളത് ഇപ്പോഴും എനിക്ക് അത്ഭുതമാണ്. 

സ്വാഭാവികമായിട്ടും ഒരു സന്ദര്‍ഭത്തില്‍ നമ്മള്‍ പ്രവര്‍ത്തിച്ചു, അതിനെ ആളുകള്‍ അംഗീകരിച്ചു. അറിയപ്പെടാന്‍ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ഒരു സാധ്യതയുണ്ടാക്കി അറിയപ്പെട്ടതുമല്ല. ഞാന്‍ അത് കേട്ട് മതിമറന്നിട്ടുമില്ല. ഇതെല്ലാം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നമുക്ക് കിട്ടുന്ന പ്രശംസ മാത്രമാണ്, അത് എല്ലാക്കാലവും നിലനില്‍ക്കുന്നതല്ല”, ശൈലജ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week