24.1 C
Kottayam
Monday, September 30, 2024

താനൂര്‍ ബോട്ടുദുരന്തം:ബോട്ടിൽ 37 പേർ;അനുമതി 21 യാത്രക്കാരെ കയറ്റാൻ, ഉടമ തെറ്റിദ്ധരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്‌

Must read

താനൂർ: പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം 22 പേർ മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ. 21 യാത്രക്കാരെവെച്ച് സർവീസ് നടത്താനായിരുന്നു കേരള മാരിടൈം ബോർഡിൽനിന്ന് അനുമതിതേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടംനടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടുജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷനൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകം കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദേശംനൽകി.

ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞമാസം ബോട്ട് സർവീസ് തുടങ്ങി. ആദ്യം അപേക്ഷനൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.

ബോട്ടുടമ താനൂർ പോലീസ്‌സ്റ്റേഷനുസമീപം പി. നാസറിനെ കോഴിക്കോട് ബീച്ചിൽ ആകാശവാണിക്കടുത്തുനിന്ന് താനൂർ പോലീസ് അറസ്റ്റുചെയ്തു. എലത്തൂരിലെ ഒരുവീട്ടിൽനിന്ന് വരുകയായിരുന്നു. ബോട്ടോടിച്ചിരുന്ന താത്കാലിക ഡ്രൈവർ താനൂർ ഒട്ടുംപുറത്തെ വാളപ്പുറത്ത് ദിനേശൻ ഒളിവിലാണ്.

മീൻപിടിത്ത ബോട്ട് യാത്രാബോട്ടാക്കി മാറ്റുമ്പോൾ വെള്ളത്തിലെ ബാലൻസിങ് അടക്കം ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. മുകളിലത്തെനിലയിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കാതിരിക്കലാണ് അതിലൊന്ന്. അപകടമുണ്ടായപ്പോൾ ബോട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നതായി പറയുന്നു.

മുകളിലത്തെനിലയിലെ ഏതാനും യാത്രക്കാർ നൃത്തംചെയ്തത് ബോട്ട് ചെരിയാനിടയാക്കി. ഉടൻ ബോട്ട് തലകീഴായി മറിഞ്ഞു. ഗ്ലാസുകൊണ്ടുള്ള ജനവാതിലുകൾ അടച്ചിരുന്നതിനാൽ അകത്തുപെട്ടവർക്ക് പുറത്തുകടക്കാനാവാഞ്ഞത് അപകടത്തിന്റെ വ്യാപ്തികൂട്ടി. സന്ധ്യക്കുമുമ്പ് സർവീസ് അവസാനിപ്പിക്കണമെന്ന നിബന്ധനയും പാലിച്ചില്ല.

മരിച്ചവരിൽ 15 പേരും 18 വയസ്സിൽ താഴെയുള്ളവരാണ്. എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിലെത്തിയ നാവികസേനാ സംഘവും അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവിങ് സംഘവും തിങ്കളാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആരെയും കാണാതായതായി പോലീസിൽ പരാതി ലഭിച്ചിട്ടുമില്ല. മൃതദേഹങ്ങൾ അതതു സ്ഥലത്തെ പള്ളി കബറിസ്ഥാനിൽ കബറടക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week