25.4 C
Kottayam
Sunday, May 19, 2024

18 യുവതികൾ വഴി 16 കിലോഗ്രാം സ്വര്‍ണ്ണക്കടത്ത്‌; മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയിൽ അറസ്റ്റിൽ

Must read

മുംബൈ:പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പിടിയിലായ കേസിൽ ദുബായിൽ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 

കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻമാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം. 

കഴിഞ്ഞ മാസം 25ന് യുഎഇയിൽ നിന്ന് 3 വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായാണ് സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ മുംബൈയിൽ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ മലയാളികളെക്കുറിച്ചു വിവരം ലഭിച്ചത്. സ്വർണം കമ്മിഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിൽ നിന്നുള്ള സ്ത്രീകളെന്ന് ഡിആർഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വർണം കടത്തിയിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week