ന്യൂഡൽഹി: വീഡിയോ ചെയ്യാൻ 300 കിലോമീറ്റർ വേഗതയിൽ ബൈക്ക് റേസിന് ശ്രമിച്ച യൂട്യൂബർക്ക് അപകടത്തിൽ ദാരുണാന്ത്യം. 1.2 മില്യൺ സബ്സക്രൈബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബർ അഗസ്തയ് ചൌഹാനാണ് മരിച്ചത്. യമുന എക്സപ്രസ് വേയിലായിരുന്നു അപകടം.
ബുധനാഴ്ച ആഗ്രയിൽ നിന്ന് ഡൽഹിയിൽ നിന്ന് വരികയായിരുന്നു അഗസ്തയ്. കവാസാക്കി നിഞ്ച ZX10R-1,000 സിസി സൂപ്പർ ബൈക്കിലായിരുന്നു അഗസ്തയ് യാത്ര ചെയ്തിരുന്നത്. തന്റെ യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കാനായി 300 കിലോ മീറ്റർ വേഗത കൈവരിക്കാനായിരുന്നു അഗസ്തയുടെ ശ്രമം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യമുന എക്‌സ്‌പ്രസ് വേയിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്.
അഗസ്തയ് ധരിച്ചിരുന്ന ഹെൽമറ്റ് പല കഷണങ്ങളായി. തലയ്ക്കേറ്റ പരിക്കാണ് അഗസ്തയ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അലിഗഡിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന 47 മൈൽ പോയിന്റിലായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് അഗസ്തയുടെ താമസം.
‘പ്രോ റൈഡർ 1000’ എന്നായിരുന്നു അഗസ്തയുടെ യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. താൻ ദില്ലിയിലേക്ക് പോകുന്നതെന്നും അവിടെ ബൈക്കിൽ എത്ര വേഗത്തിൽ പോകാനാകുമെന്ന് പരീക്ഷിക്കുമെന്നും അഗസ്‌തയ് യത്രയ്ക്ക് മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. ‘300 കിലോമീറ്റർ വേഗതയിൽ ഞാൻ ബൈക്ക് കൊണ്ടുപോകും, അതിനപ്പുറം പറ്റുമോ എന്നും നോക്കാം’- എന്നുമായിരുന്നു അഗസ്തയുടെ വാക്കുകൾ.
യൂട്യൂബർ ഓടിച്ചിരുന്ന ബൈക്കി് കവാസാക്കി നിഞ്ച ZX10R എന്ന ബൈക്കിന് മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഇന്ത്യയിൽ 16 ലക്ഷം രൂപയ്ക്ക് മുകളിലിലാണ് ഇതിന്റെ വില. മൂന്ന് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെയും 10 സെക്കൻഡി 200 കിലോമീറ്റർ വരെയും വേഗത കൈവരിക്കാൻ ഈ ബൈക്കിന് കഴിയും.
വളരെ പരിചയ സമ്പന്നരായ റൈഡർമാർക്ക് പോലും നിരത്തുകളിലെ ഈ വേഗം അപകടകരമാണെന്ന് വിദഗ്ദർ ആവർത്തിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ അപകടത്തിൽ തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ സേലം-ചെന്നൈ ഹൈവേയിൽ അമിതവേഗതയിലെത്തിയ ബൈക്ക് എസ്യുവിയിൽ ഇടിച്ച് 23കാരൻ മരിച്ചിരുന്നു.
#prorider1000 is no more with us again our dream of life 💔 #agastaychauhan YouTuber Dead 🏍
— Rk Vehicle Vlogs (@RkVehicleVlogs) May 3, 2023
🙏🙏RIP😭😭 Bhai You are legend of rider bhai 😭😭😭#prorider1000 #prorider1000accidentvideo #prorider1000liveaccidentvideo #prorider1000viralaccidentvideo pic.twitter.com/gD9PnNDWJd