25.8 C
Kottayam
Tuesday, October 1, 2024

കൊച്ചി വാട്ടർമെട്രോ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക;നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Must read

തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.

ജനങ്ങൾക്ക് മലയാള നവവർഷം, വിഷു ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് ലഭിച്ചു. കൊച്ചി നഗരത്തിന് വാട്ടർമെട്രോ സ്വന്തമാകുന്നു. കണക്ടിവിറ്റിക്കൊപ്പം വിവിധ വികസന പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണ്, ജാഗ്രതയുള്ളവരാണ്. കഠിനാധ്വാനികളും വിദ്യാസമ്പന്നരുമാണ്. രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് ഇവിടുത്തെ ജനങ്ങൾ ബോധവന്മാരാണ്. കേരളത്തിന്റെ വികസനപ്രക്രിയയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിനുള്ള നവീന പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നു. നിലവിൽ സർക്കാരിന്റെ പരിശ്രമം മെയ്ക്ക് ഇൻ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്. വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും രാജ്യത്ത് നിർമിച്ചതാണ്. വാട്ടർമെട്രോയിലൂടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. കൂടാതെ വിനോദസഞ്ചാരമേഖലയ്ക്കും വാട്ടർ മെട്രോ ഒരു മുതൽക്കൂട്ടായിരിക്കും. കേരളത്തിൽ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

സയൻസ് പാർക്ക് പദ്ധതി ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നു. ഇത് രാജ്യത്തിന് സ്വന്തമായ 5-ജി ടെക്‌നോളജി നാം സ്വയം തയ്യാറാക്കിയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തിന്റെ സാമ്പത്തിക അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഈ അവസ്ഥയിലും രാജ്യം വികസിച്ചു. ഇത് ലോകം അംഗീകരിക്കുന്ന കാര്യമാണ്. കേന്ദ്രത്തിലെ ശക്തമായ സർക്കാരാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നിക്ഷേപം നടത്തുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപം കണ്ടെതിതുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 ബജറ്റിൽ പത്ത് ലക്ഷം കോടി രൂപയിലധികം അടിസ്ഥാന വികസങ്ങൾക്കായി മാറ്റിവച്ചു. ഇന്ന് ഭാരതീയ റെയിൽവേ അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ പങ്ക് അഞ്ചിരട്ടി കൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week