31.3 C
Kottayam
Wednesday, October 2, 2024

വിജയത്തിന്റെ തിളക്കത്തിലും സഞ്ജുവിന് തിരിച്ചടി; 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ

Must read

ചെന്നൈ:\സൂപ്പർ കിങ്സിനെതിരെ അവരുടെ തട്ടകമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം നേടിയ വിജയത്തിന്റെ തിളക്കത്തിനിടയിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ബിസിസിഐ സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടു. മത്സരത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് രാജസ്ഥാൻ നായകന് പിഴയിട്ട വിവരം ഐപിഎൽ അധികൃതർ അറിയിച്ചത്.

ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. ഈ സാഹചര്യത്തിലാണ് രാജസ്ഥാൻ നായകനെതിരായ പിഴ ശിക്ഷ 12 ലക്ഷം രൂപയിലൊതുങ്ങിയത്.

മത്സരത്തിൽ മൂന്നു റൺസിന്റെ ആവേശ ജയം നേടിയ രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയന്റ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. നാലു മത്സരങ്ങളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. ലക്നൗവിനും ആറു പോയിന്റുണ്ടെങ്കിലും മെച്ചപ്പെട്ട റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week