EntertainmentKeralaNews

‘യൂട്യൂബ് വരുമാനം കണ്ട് അന്തംവിട്ടു; വരുമാനം ചെലവാകുന്നതിങ്ങനെ; ആ സാരികൾ തിരികെ കൊടുക്കാനിഷ്ടമല്ലായിരുന്നു’

കൊച്ചി:സോഷ്യൽ മീഡിയയുടെ കടന്ന് വരവിന് മുമ്പായിരുന്നു ടെലിവിഷൻ താരങ്ങളുടെ സുവർണ കാലഘട്ടം. സീരിയൽ, റിയാലിറ്റി ഷോ താരങ്ങളെല്ലാം അക്കാലത്ത് വൻ ജനപ്രീതി നേടി. രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ളവർ ഇക്കാലഘട്ടത്തിലാണ് ഉയർന്ന് വരുന്നത്. കുക്കറി ഷോകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതമായ മുഖമാണ് ലക്ഷ്മി നായരുടേത്. ഭക്ഷണ വിഭവങ്ങളിൽ ഇത്ര മാത്രം പരീക്ഷണം നടത്താമെന്ന് വീട്ടമ്മമാർക്ക് കാണിച്ച് കൊടുക്കുന്നത് ലക്ഷ്മി നായരാണെന്ന് പറയാം.

അത്രമാത്രം വ്യത്യസ്തമായ വിഭവങ്ങൾ ലക്ഷ്മി നായർ പരിചയപ്പെടുത്തി. അതുവരെ കണ്ടു വന്ന രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ലക്ഷ്മി നായരുടെ അവതരണ ശൈലി. ഭക്ഷണത്തിന് പുറമെ ലക്ഷ്മി നായരുടെ സാരികളും ആഭരണങ്ങളും കാണാനും അന്ന് പ്രേക്ഷകരുണ്ടായിരുന്നു. പിന്നീട് യൂട്യൂബ് ചാനലുകളുടെ കടന്ന് വരവോടെ ടെലിവിഷനിലെ കുക്കറി ഷോകൾക്ക് വലിയ പ്രസക്തിയില്ലാതായി. യൂട്യൂബ് ചാനൽ തുടങ്ങിയ ലക്ഷ്മി നായർക്ക് അവിടെയും ജനപ്രീതി ലഭിച്ചു.

കുക്കിം​ഗ്, വീട്ടു വിശേഷങ്ങൾ തുടങ്ങിയവയെല്ലാമായി ലക്ഷ്മി നായർ യൂട്യൂബ് ചാനലിലും സജീവമാണ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ യൂട്യൂബ് വരുമാനെത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. രണ്ടാമത്തെ ചാനലിൽ നിന്നും വരുമാനെമാന്നും വന്ന് തുടങ്ങിയിട്ടില്ലെന്ന് ലക്ഷ്മി നായർ പറയുന്നു. യാത്രകൾക്കും മറ്റുമായി നല്ല ചെലവുണ്ട്.

Lakshmi Nair

വീഡിയോയ്ക്കായി നാല് ദിവസം ഒരു ട്രിപ്പ് പോയിക്കഴിഞ്ഞാലും ഏതാണ് ഒരു ലക്ഷത്തോളം ചെലവാകും. താമസം, യാത്ര, ഒപ്പമുള്ളവരുടെ സാലറി തുടങ്ങിയവയെല്ലാം കൂടി ഒരു തുക അങ്ങനെ പോവുമെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. പക്ഷെ അത് ആസ്വ​ദിക്കുന്നു. ആദ്യ ചാനലിൽ നിന്ന് വരുമാനമുണ്ട്. ആ വരുമാനമെടുത്ത് ഞാൻ ആദ്യ ചാനലിലെ വീഡിയോകൾക്ക് ചെലവാക്കുന്നുണ്ട്.

ഒരു വർഷത്തോളം യൂട്യൂബ് ചാനലുകളെ പറ്റി പഠിച്ചെങ്കിലും യൂട്യൂബിൽ നിന്ന് വരുമാനം വരുമെന്ന് തനിക്കറിയില്ലായിരുന്നെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. ആളുകൾ എങ്ങനെയാണ് വീഡിയോകൾ ചെയ്യുന്നതെന്നാണ് ഞാൻ നോക്കിയത്. ആദ്യ വരുമാനം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. 65000 രൂപയാണ് ആദ്യം കിട്ടുന്നത്. അതും 15-20 ദിവസത്തിനുള്ളിൽ. ഇത്രയും പൈസ കിട്ടുമോ എവിടെ നിന്ന് വരുന്നു പൈസ എന്ന് തോന്നി. അന്തംവിട്ടു പോയി. ഞാൻ മാത്രമല്ല മോളും മോനുമെല്ലാം.

പൈസ വന്നാലും വന്നില്ലെങ്കിലും ഞാൻ ചെയ്യും. ആൾക്കാർ കാണുകയെന്നാണ് പ്രധാനം. പിന്നെ പൈസ വന്നാലും നല്ല ചെലവുണ്ട്. ക്യാമറ വർക്ക് ചെയ്യുന്ന ആളുകൾക്കും എഡിറ്റേഴ്സിനും പൈസ കൊടുക്കണം. പ്രൊഡക്ടുകൾ‌ വാങ്ങണം, സാരികളും മറ്റും വാങ്ങേണ്ടതുണ്ടെന്നും ലക്ഷ്മി നായർ ചൂണ്ടിക്കാട്ടി. മുമ്പ് വാങ്ങിവെച്ച സാരികൾ ധാരാളമുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി. മാജിക്ക് ഓവൻ ഷോയ്ക്ക് വേണ്ടി മാസത്തിൽ നാല് സാരികൾ വേണം. അതങ്ങനെ ചെയ്ത് കൊണ്ടിരുന്നു.

പാചകറാണി മത്സരം നടന്നപ്പോഴും നല്ല ഫാൻസി സാരികൾ വേണം. എനിക്ക് സാരി സ്പോൺസർമാരാെന്നുമില്ലായിരുന്നു. സ്പോൺസർമാരെ തപ്പിക്കൊണ്ട് വന്നാൽ അവർ തരുന്ന സാരിയെ ഉടുക്കാൻ പറ്റുള്ളൂ. നമുക്കൊരു ചോയ്സില്ല. രണ്ടാമത്തെ കാര്യം ഇത് തിരിച്ച് കൊടുക്കണം. നമ്മളുടെതെന്ന് പറഞ്ഞ് ഉടുത്തിട്ട് തിരിച്ച് കൊടുക്കുമ്പോൾ വിഷമം തോന്നുമായിരുന്നെന്നും അതിനാലാണ് സ്വന്തമായി സാരികൾ വാങ്ങിയതെന്നും ലക്ഷ്മി നായർ പറയുന്നു.

യൂട്യൂബ് ചാനലൂടെ ലക്ഷ്മി നായർ തന്റെ കുടുംബ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വീട്ടമ്മമാരാണ് ലക്ഷ്മി നായരുടെ സബ്സ്ക്രെെബർമാരിൽ അധികവും. ഇടയ്ക്ക് ‌മോട്ടിവേഷണൽ വീഡിയോകളും ലക്ഷ്മി നായർ പങ്കുവെക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker