KeralaNews

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും മാധ്യമങ്ങൾക്ക് മുൻപ് ബാല കാണിക്കുന്നതെല്ലാം വെറും അഭിനയം മാത്രമാണെന്നും കുക്കു ആരോപിക്കുന്നു. കുക്കു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ

ബാലയ്ക്ക് കുഞ്ഞിനോട് സ്നേഹമൊന്നും ഇല്ല. സ്നേഹമുള്ള പിതാവ് കാണിക്കുന്ന കാര്യങ്ങളാണോ അയാൾ ചെയ്യുന്നത്. കൊച്ചിനെ കള്ളിയാക്കുന്ന രീതിയിലാണ് അയാൾ വീഡിയോ ഇട്ടത്. രണ്ട് വയസിൽ കുഞ്ഞിന് എന്താണ് ഓർമയുള്ളതെന്ന് അപ്പാക്ക് അറിയില്ലെന്നാണ് പറഞ്ഞത്. മിടു മിടുക്കിയായ കുട്ടിയാണ് പാപ്പു. അവൾക്ക് അങ്ങനെയൊരു വീഡിയോ ചെയ്യാൻ യാതൊരു ഭയവും കാണില്ല.

എലിസബത്തും അമൃതയും തുനിഞ്ഞ് ഇറങ്ങിയാൽ ബാല ജയിലിലാകും. അത്രയ്ക്കും ക്രൂരമായ രീതിയിലാണ് അയാൾ അവരോട് പെരുമാറിയിട്ടുള്ളത്. അമൃത ചേച്ചിക്ക് കോടികൾ കൊടുത്തെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ആ കോടികളുടെ ബാങ്ക് ഇടപാട് ഇയാൾ കാണിക്കട്ടെ. അല്ലാതെ വന്നിരുന്ന് കഥ പറയുകയല്ല വേണ്ടത്. സ്വന്തം ഭാര്യയുടെ കിടപ്പറ വീഡിയോ എടുത്ത് വെച്ചിട്ട് നാളെ നീ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഇത് ലീക്ക് ചെയ്യുമെന്ന് ഏതെങ്കിലും ഭർത്താവ് പറയുവോ. പക്ഷെ ഇയാൾ പറയും. എലിസബത്തും അമൃതേച്ചിയും സംസാരിക്കുമ്പോൾ കേട്ടതാണ് ഇതൊക്കെ.

അമൃതയ്ക്കും എലിസബത്തിനും അവരുടെ കുടുംബത്തിനും എന്തെങ്കിലും നാളെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ബാലക്കായിരിക്കും. ഇയാൾക്കെതിരെ ആരെങ്കിലും സംസാരിക്കുമ്പോൾ വളരെ മോശമായാണ് പെരുമാറിയിട്ടുള്ളത്. ആറാട്ടണ്ണനെ നിർത്തിക്കൊണ്ട് ഇയാൾ പെരുമാറുന്നത് നമ്മളെല്ലാവരും കണ്ടതല്ലേ. ഇയാൾ പറഞ്ഞിട്ടുണ്ട് ഇയാളുടെ തോക്കിലെ ഒരുണ്ട അമൃതേച്ചിക്ക് ഉള്ളതാണെന്ന്. ചേച്ചിക്ക് വധഭീഷണിയുണ്ട്. ഇയാൾ വാളെടുത്ത് വെട്ടാനും ചെന്നിട്ടുണ്ട്. ബാല ആളുകളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ്. മലയാളികളുടെ സെന്റിമെൻസ് വെച്ചാണ് ഇയാൾ കളിക്കുന്നത്.

എലിസബത്ത് ജീവനും കൊണ്ട് ഓടിയത്. ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ പോലീസിന് കേസ് കൊടുത്തിരുന്നു എലിസബത്ത്. ഇതോടെ ഇയാൾ അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. ഒരു സ്ത്രീയെ മോശമാക്കാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ ഒന്ന് മോറലി അവരെ തകർക്കുക , മറ്റൊന്ന് മാനസിക രോഗിയാക്കുക എന്നതാണ്. ഇയാൾ എന്റെ ചേച്ചിയ്ക്കെതിരെ അപവാദം പറഞ്ഞ് നടക്കുകയാണ്. പരപുരുഷ ബന്ധമുണ്ട് അമൃതക്ക് എന്നാണ് പറയുന്നത്

അമൃത ഗോപി സുന്ദറിനെ വിവാഹം കഴിച്ചതിൽ എന്താണ് തെറ്റ്. ബാലയിൽ നിന്നും കിട്ടാത്ത സ്നേഹവും കരുതലും അയാളിൽ നിന്ന് കിട്ടി. എന്തൊക്കെ പറഞ്ഞാലും ഇയാളെ വെച്ച് താരതമ്യം ചെയ്താൽ ഗോപി സുന്ദർ നല്ല മനുഷ്യനാണ്.

കള്ളുകുടിച്ച് ഗർഭിണിയായ ഭാര്യയെ പട്ടിയെ പോലെ തല്ലിയ ആളാണ് ഇയാൾ. കുഞ്ഞായാൽ കുറച്ച് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല.ജീവനും കൊണ്ടാണ് അമൃത ഓടിയത്. എലിസബത്തും അതുപോലെ തന്നെയാണ്. അവർ ഇപ്പോൾ ഗുജറാത്തിലാണ്. ഇയാൾ അവരുടെ കുടുംബത്തെയൊക്കെ പേടിപ്പിച്ച് നിർത്തിയിരിക്കുകയാണ്. എലിസബത്തിന്റെ സഹോദരനും ഭാര്യയ്ക്കുമൊന്നും ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ഇപ്പോൾ അവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. എലിസബത്തും അമൃത ചേച്ചിയും അനുഭവിച്ചത് പോലെ മറ്റൊരു സ്ത്രീയും അനുഭവിച്ച് കാണില്ല.

കഴിഞ്ഞ 14 വർഷമായി അമൃത അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കൊച്ചിനെ ബാധിക്കുന്നുവെന്ന സാഹചര്യം ആയപ്പോഴാണ് അവർ ഇപ്പോൾ പലതും തുറന്ന് സംസാരിച്ചത്. അമൃത ചേച്ചിയും ബാലയും ഹണിമൂണിന് പോയപ്പോൾ ഒരു സ്ത്രീയുമായി മോശമായി പെരുമാറുന്നത് കണ്ട്. ഇത് ചോദിച്ചപ്പോൾ ചേച്ചിയെ ക്രൂരമായി തല്ലി. വീട്ടുകാരുടെ എതിർപ്പ് മാനിക്കാതെ വിവാഹം കഴിച്ചത് കൊണ്ട് പ്രതികരിക്കാൻ പറ്റിയില്ല. ബാല ഒരു റേപ്പിസ്റ്റാണ്. അയാൾ കാണിക്കുന്ന ചാരിറ്റിയൊക്കെ തട്ടിപ്പാണ്. ബാല പറയുന്നത് പച്ചക്കള്ളമാണ്. ആ കൊച്ച് ഇത്രയും ദിവസമായി സ്കൂളിൽ പോയിട്ടില്ല. എന്ത് ദ്രോഹമാണ് നിങ്ങൾ കാണിക്കുന്നത്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker