കോഴിക്കോട്:എലത്തൂര്‍ തീവണ്ടി ആക്രമണക്കേസില്‍ പ്രതിയെ തേടി പോലീസ് ഉത്തര്‍പ്രദേശില്‍. റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയില്‍ എത്തി. പ്രതി യു.പി. സ്വദേശിയെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍.ഐ.എ. സംഘവും അന്വേഷണം നടത്തും.
റെയില്‍വേ പോലീസിന്റെ രണ്ടുപേരടങ്ങുന്ന സംഘമാണ് നോയിഡയിലേക്ക് പോയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഘം യു.പിയിലേക്ക് തിരിച്ചത്.
പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വിവരമുണ്ടായിരുന്നു. ഇയാള്‍ നോയിഡ സ്വദേശിയാണ്. ഡല്‍ഹി പബ്ലിക്ക് സ്‌കൂളില്‍ ഇയാള്‍ പഠിച്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികൃതര്‍ നല്‍കിയിരുന്നില്ല.
പ്രതിയെന്ന് സംശയിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘം നോയിഡയിലേക്ക് പോയതെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസം പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍-കാര്‍പ്പെന്റര്‍, ഹാരിം-കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്.