EntertainmentKeralaNews

ദിലീപ് ബുദ്ധിമാനാണ്, മകളെ സുരക്ഷിതമായി ഫ്രാന്‍സിലേയ്ക്ക് മാറ്റി? മീനാക്ഷിയുടെ ഫ്രാന്‍സിലെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ നെഗറ്റീവ് കമന്റുകള്‍

കൊച്ചി:സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ട്.

വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപും മഞ്ജു വാര്യരും വേര്‍ പിരിഞ്ഞ ശേഷം അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി. അതുകൊണ്ടു തന്നെ മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളോ ഒന്നും തന്നെ മീനാക്ഷി പങ്കുവെയ്ക്കാറില്ല.

ഇപ്പോഴിതാ ഫ്രാന്‍സില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് മീനാക്ഷി പങ്കിട്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കിട്ടെത്തിയ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അര ലക്ഷത്തിനു മുകളില്‍ ആണ് മീനൂട്ടിയുടെ ചിത്രങ്ങള്‍ക്ക് കിട്ടിയ ലൈക്കുകള്‍. കുറച്ചുനാള്‍ മുന്‍പ് വരെ സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോസിലൂടെ മീനൂട്ടി സ്‌ക്രീനില്‍ നിറഞ്ഞിരുന്നു.

എംബിബിഎസ് പൂര്‍ത്തിയാക്കി മീനൂട്ടി ഉപരിപഠനത്തിനായി ഫ്രാന്‍സിലേയ്ക്ക് ആണോ പോകുന്നത്. അവിടെയാണോ സെറ്റില്‍ ചെയ്യുന്നത് ഇനി കേരളത്തിലേയ്ക്ക് തിരിച്ചു വരില്ലേ…, അതോ വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ ആണോ വിദേശത്ത് എത്തിയത് എന്നിങ്ങനെയാണ് ആരാധകര്‍ ചോദിക്കുന്നത്.

ചിലകാരട്ടെ, മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് താഴെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റപ്പെടുത്തിയും എത്തുന്നുണ്ട്. കേസിന്റെ വിധി വരാറായപ്പോള്‍ മകളെ സുരക്ഷിതമായി ഫ്രാന്‍സിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും ദിലീപ് ബുദ്ധിമാനാണ്, അതല്ലേ മകളെ മാറ്റിയത് എന്നു തുടങ്ങി നെഗറ്റീവ് കമന്റുകളും ചിലര്‍ രേഖപ്പെടുത്തുണ്ട്. തന്റെ സുഹൃത്ത് നീതയ്ക്ക് ഒപ്പമാണ് മീനാക്ഷി വിദേശത്ത് എത്തിയതെന്നാണ് വിവരം.

മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്കാവ്യാമാധവന്‍ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്.

അടുത്തിടെ ദിലീപിന്റേയും കുടുംബത്തിന്റേയും 2019ലുള്ളതും 2023ലുള്ളതുമായ രണ്ട് ചിത്രങ്ങളാണ് ഫാന്‍സ് പേജില്‍ വൈറലായി മാറിയിരുന്നു. രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നം പിറന്നാളിന് പകര്‍ത്തിയ കുടുംബ ചിത്രമാണ് 2019ലേത്. 2023ലേത് അടുത്തിടെ പകര്‍ത്തിയ ഒരു ചിത്രമാണ്.

രണ്ട് ചിത്രങ്ങളിലേയും മാറ്റങ്ങളും പ്രേക്ഷകര്‍ താരതമ്യം ചെയ്യുന്നുണ്ട്. മകള്‍ മഹാലക്ഷ്മി വളര്‍ന്നു. ദിലീപിന് കട്ടതാടി വന്നു. കാവ്യയ്ക്കും ചെറിയ രീതിയില്‍ മുഖത്ത് മാറ്റം വന്നിട്ടുണ്ട്. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാത്തത് മൂത്തമകള്‍ മീനാക്ഷിക്കാണ്. അന്നും ഇന്നും നിഷ്‌കളങ്കത നിറഞ്ഞ പുഞ്ചിരി മീനാക്ഷിയിലുണ്ട്.

അതേസമയം, ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ വിട്ടുനില്‍ക്കുകയാണ്. വിവാഹമോചനത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. മകള്‍ കൂടി പിറന്നതുകൊണ്ടാവാം അഭിനയം പൊടി തട്ടിയെടുക്കാന്‍ കാവ്യ ശ്രമിക്കാത്തത്. ഇപ്പോള്‍ പൊതുപരിപാടികളില്‍ ദിലീപ് പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്. അതേസമയം ദിലീപ് സിനിമകള്‍ നിരവധി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.

വോയ്‌സ് ഓഫ് സത്യനാഥന്‍ റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker