തൃശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു.
ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്.
ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഇതോടെ മൂന്ന് ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News