25 C
Kottayam
Tuesday, October 1, 2024

ആ ക്ലൈമാക്‌സ് എന്റെ കയ്യില്‍ നിന്നും പാളിയത്; ആ ചിത്രം ഹിന്ദി സിനിമ കണ്ടെഴുതിയത്: ബി ഉണ്ണികൃഷ്ണന്‍

Must read

കൊച്ചി:തന്റെ സിനിമകള്‍ വലിയ നഷ്ടം ആകാറില്ലെന്ന് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. തന്റെ സിനിമകള്‍ക്കെല്ലാം ബിസിനസ് നടക്കാറുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.എന്നിട്ടും ആളുകള്‍ എന്തുകൊണ്ടാണ് തന്നോട് അനീതി കാട്ടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ മനസ് തുറന്നത്.

തന്റെ സിനിമയില്‍ പണം മുടക്കിയിട്ട് ഭയങ്കര നഷ്ടം സംഭവിച്ച സംവിധായകര്‍ കുറവാണ്. എല്ലാ സിനിമകള്‍ക്കും നല്ല ബിസിനസ് ഉണ്ടാവാറുണ്ടെന്നും അതുകൊണ്ട് ആ കാര്യത്തില്‍ ഞാന്‍ ബോധവാനല്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

B Unnikrishnan

ഇപ്പോള്‍ എല്ലാ സിനിമകളിലും എന്റെ പ്രൊഡക്ഷന്‍ പങ്കാളിത്തമുണ്ട്. അപ്പോള്‍ അതിനകത്ത് എന്ത് നഷ്ടം വന്നാലും അത് എന്നെയും ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ആളുകള്‍ എന്ത് കൊണ്ടാണ് എന്നോട് അനീതി കാണിക്കുന്നതെന്ന് ഞാന്‍ അല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. പിന്നാലെ താനും മോഹന്‍ലാലും ചെയ്ത സിനിമകളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്

മാടമ്പി നല്ല വിജയം കൈവരിച്ച സിനിമയാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയും ഹിറ്റായിരുന്നു. അതിന് ശേഷം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയുടെ ക്ലൈമാക്സ് തന്റെ കയ്യില്‍ നിന്നും പാടെ പാളിപ്പോയതാണെന്നും അതില്‍ നഷ്ടം സംഭവിച്ചുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ക്രിസ്റ്റഫര്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു ഞാന്‍ എക്സ്ട്രാ ജുഡീഷ്യറിയെ വല്ലാതെ സെലിബ്രേറ്റ് ചെയ്യുന്നുണ്ടെന്ന്. അതേസമയം തന്റെ തന്നെ ചിത്രമായ വില്ലന്‍ ക്രിസ്റ്റഫെറില്‍ നിന്നും നേരെ ഓപ്പോസിറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിന്നാലെ വില്ലനിലെ ഒരു ഡയലോഗിനെക്കുറിച്ചുളള വിമര്‍ശനത്തെക്കുറിച്ചും ബി ഉണ്ണികൃഷ്ണന്‍ മനസ് തുറക്കുന്നുണ്ട്. ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം പറയുന്ന ഡയലോഗിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

എന്തുകൊണ്ട് ഒരാള്‍ക്ക് നിത്യജീവിതത്തില്‍ ഷേക്ക്‌സ്പിയറിന്റെ വരികള്‍ പറഞ്ഞുകൂടാ? എന്നാണ് ബി ഉണ്ണികൃഷ്ണന്‍ വിമര്‍ശകരോട് ചോദിക്കുന്നത്. ആ കാര്യം മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ സിനിമയില്‍ പറയുന്നതാണോ പ്രശ്നമെന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം, ഇതേ വരികള്‍ ഇതേ നടന്‍ മറ്റൊരു സംവിധായകന്റെ സിനിമയില്‍ പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് രോമാഞ്ചം വരുന്നുണ്ടെന്ന് ഇതേ നിരൂപകര്‍ പറയാനുള്ള ചാന്‍സ് ഉള്ളതായി എനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

താന്‍ സിനിമയില്‍ വരുമ്പോള്‍ പലരും പറഞ്ഞിരുന്നത് ഒരു ബുദ്ധിജീവി വന്നിട്ടുണ്ടെന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരി പരുവപ്പെട്ട് വരാനുണ്ടെന്നും പറയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നുണ്ട്.

അഭിമുഖത്തില്‍ താന്‍ ബിജു മേനോന്‍ നായകനായ ശിവം എന്ന സിനിമയുടെ കഥ ഹിന്ദി ചിത്രം ഷൂല്‍ കണ്ടെഴുതിയതാണെന്നും അദ്ദേഹം പറയുന്നു. ഷാജി കൈലാസായിരുന്നു ഉണ്ണികൃഷ്ണന് ഹിന്ദി ചിത്രത്തിന്റെ ഡിവിഡി തരുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

B Unnikrishnan

പത്രം കഴിഞ്ഞ ശേഷം ബിജു മേനോനെ നായകനാക്കിയുള്ള സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാലത് ശരിയാകാതെ വന്നതോടെയാണ് തന്നോട് ചെയ്യാന്‍ പറയുന്നതെന്നാണ് ഉണ്ണി കൃഷ്ണന്‍ പറയുന്നത്.

എന്നാല്‍ ഒരാഴ്ച കൊണ്ട് ഷൂട്ട് തുടങ്ങണമായിരുന്നു. പെട്ടെന്ന് കഥ എഴുതാനാകില്ലെന്ന് പറഞ്ഞ ബി ഉണ്ണികൃഷ്ണന് ഷാജി കൈലാസ് തന്നെ ഷൂലിന്റെ ഡിവിഡി നല്‍കുകയായിരുന്നു.അത് കണ്ട ശേഷം ബി ഉണ്ണികൃഷ്ണന്‍ ചെറിയൊരു പ്ലോട്ട് തയ്യാറാക്കി. രാവിലെ കഥയെഴുതും പിന്നെ ഷൂട്ട് ചെയ്യും എന്നതായിരുന്നു രീതിയെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.

അതേസമയം സിനിമ വിജയം ആവുക എന്നതിലുപരിയായി നിര്‍മ്മാതാവിന് നഷ്ടമുണ്ടാകരുത് എന്നതാണ് പ്രധാനം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ട്.ക്രിസ്റ്റഫറാണ് ബി ഉണ്ണികൃഷ്ണന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടി നായകനായ ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മുമ്പിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനും പ്രേക്ഷകരില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week