32.4 C
Kottayam
Monday, September 30, 2024

സൂര്യയോട് ഹഗ് വേണമെന്ന് അഹാന; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Must read

കേരളത്തിലും ഒരുപാട് ആരാധകരുള്ള തമിഴ് താരമാണ് സൂര്യ. മലയാളി പ്രേക്ഷകരോട് തിരിച്ചും സ്‍നേഹം കാട്ടുന്ന ഒരാളാണ് സൂര്യ. സൂര്യ നായകനായി എത്തുന്ന ഓരോ സിനിമയ്‍ക്കും വൻ വരവേല്‍പാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുള്ളത്. അഹാന കൃഷ്‍ണയും സൂര്യയും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അഹാന കൃഷ്‍ണ താരമാകും മുന്നേയുള്ള വീഡിയോയാണ് ഇത്. ചെന്നൈയിലെ വൈഷ്‍ണവ് കോളേജ് ഫോര്‍ വുമനില്‍ വിഷ്വല്‍ കമ്യൂണിക്കേഷൻ വിദ്യാര്‍ഥിയായിരുന്നു അഹാന. ‘സിങ്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൂര്യ അഹാനയുടെ കോളേജില്‍ എത്തിയതായിരുന്നു. അന്ന് കോളേജ് വിദ്യാര്‍ഥിയായ അഹാന താരത്തോട് സംസാരിച്ചു. സൂര്യക്കൊപ്പം നിന്ന് തനിക്ക്  ഒരു ഫോട്ടോ എടുക്കണം എന്നായിരുന്നു അഹാനയുടെ ആവശ്യം. താൻ മലയാളി കുട്ടിയാണെന്ന് പറഞ്ഞ് അഹാന ആദ്യം സ്വയം പരിചയപ്പെടുത്തി. തനിക്കൊരു ഹഗ് വേണമെന്നും ശേഷം ഫോട്ടോ എടുക്കണമെന്നും അഹാന പറഞ്ഞു.

എന്നാല്‍ മറ്റ് പെണ്‍കുട്ടികള്‍ വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഒപ്പമെന്ന പോലെ ഫോട്ടോ അഹാനയ്‍ക്കൊപ്പം പ്രതീകാത്മമായി എടുക്കാമെന്ന് സൂര്യ പറഞ്ഞു. തുടര്‍ന്ന് അഹാന വേദിയിലെത്തുകയും സൂര്യക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‍തു. അഹാനയുടെ ഫാൻ ഗേള്‍ മൊമന്റ് എന്ന അടിക്കുറിപ്പോടെയാണ് ഇത് സൂര്യയുടെ കേരള ഫാൻ ഗ്രൂപ്പില്‍ പ്രചരിക്കുന്നത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ളവ. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week