25.7 C
Kottayam
Tuesday, October 1, 2024

അമൃത ലവ് ഓഫ് മൈ ലൈഫ് ആണ്; ഇവിടെ എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കയ്യിൽ കൊടുക്കാൻ പറ്റും!, ഗോപി സുന്ദർ

Must read

കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കുകയാണ് താരങ്ങൾ ഇപ്പോൾ. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന പ്രഖ്യാപനം നടത്തിയത്.

അതുകൊണ്ട് തന്നെ ഇക്കാര്യം എല്ലാവരേയും അത്ഭുതപ്പെടുത്തി. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദറായി മകളാണ് ലോകമെന്ന് പറഞ്ഞ് കഴിയുകയായിരുന്നു അമൃത സുരേഷ്. അമൃതയെ ഡിവോഴ്സ് ചെയ്ത ശേഷം ബാല രണ്ടാമത് വിവാഹിതനായപ്പോൾ അമൃതയും വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണം എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു.

gopi amrutha

ബാലയുമായുള്ള ബന്ധത്തിൽ ഒരു മകളാണ് അമൃതയ്ക്കുള്ളത്. ഗോപി സുന്ദറും മുൻപ് വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. പ്രിയ ​എന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. പ്രിയയുമായി വേർപിരിഞ്ഞ ശേഷം ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ​താരം.

പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു ഇരുവരും. അതിനു ശേഷമാണ് പിരിഞ്ഞത്. ​ആ ബന്ധം പിരിഞ്ഞതിന് ശേഷമാണു അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അവഗണിച്ച് സന്തോഷപൂർവ്വമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.

അതിനിടെ യുബിഎൽ ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ. അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. പരസ്‌പരം മനസിലാക്കലാണ് പ്രണയമെന്നാണ് ഗോപി സുന്ദർ പറയുന്നത്. വിശദമായി വായിക്കാം.

‘അമൃതയെ എന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നൊക്കെ പറയാം. പ്രണയം ഒരു പ്രത്യേക തരം സംഭവമാണ്. പ്രണയം ഒരു നയമാണ്. പ്രണയത്തിന്റെ ഡെഫിനിഷൻ പറയുകയാണെങ്കിൽ പരസ്‌പരം മനസിലാക്കലാണ് പ്രണയം. ഒരാൾ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമ്മുക്ക് നമ്മളെ സ്നേഹിക്കാൻ കഴിയുന്നിടത് കൂടിയാണ് യഥാർത്ഥ പ്രണയം ഉണ്ടാവുന്നത്,’

‘പ്രണയത്തിൽ അഭിനയിക്കാതെയിരിക്കാൻ പറ്റണം. ഇത് കാണുന്ന എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കയ്യിൽ കൊടുക്കാൻ പറ്റും. ഇന്നാ പിടിച്ചോ കൊണ്ടുപോയ്ക്കോ എന്ന് പറയാൻ പറ്റണം. ഒരാൾ നമ്മുടെ കൂടെ ഉണ്ടെന്ന തോന്നലില്ലാതെ നമ്മുക്ക് ഫ്രീയായിട്ട് ഇരിക്കാൻ പറ്റണം. ഞാൻ കണ്ടിട്ടുള്ള ഒട്ടു മിക്ക ആണുങ്ങൾക്കും വീടിനു പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവും ആയിരിക്കും,’

‘എവിടെയോ എങ്ങനെയൊക്കെയോ അഭിനയിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അതിപ്പോൾ ഒരു അവിഹിത ബന്ധം കൊണ്ടാവണമെന്ന് മാത്രമില്ല. അത് എന്ത് കാരണങ്ങൾ കൊണ്ടും ആവാം. ചിലപ്പോൾ പ്രൊഫഷണലായ കാര്യമാകാം, സാമ്പത്തികമാകാം, അമ്മായോ സഹോദരി സഹോദരന്മാരായിട്ടോ ഉള്ള സംസാരങ്ങൾ ആവാം. അങ്ങനെ എന്തും ആവാം,’

‘അങ്ങനെ പലതും മറച്ചു വെച്ചിട്ടാകും പലരും നിക്കുന്നത്. അതൊക്കെ മാറ്റി തുറന്നു ജീവിക്കാൻ കഴിയണം. നമുക്ക് നമ്മളായിട്ട് ജീവിക്കാൻ കഴിയിലെങ്കിൽ പിന്നെ എന്തിനാണ് ഈ ജീവിതം. ഒന്നിലും സമൂഹത്തെ നോക്കേണ്ട കാര്യമില്ല. നമ്മൾ പോകുമ്പോൾ നമ്മൾ മാത്രമല്ലേ പോകുന്നുള്ളൂ. സമൂഹം മുഴുവൻ ഇല്ലാതാവുന്നില്ലല്ലോ,’

gopi amrutha

‘നമ്മൾ നമ്മളെ സ്നേഹിച്ചാലേ നമ്മുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയു. അതിനൊക്കെ ശേഷമേ സൊസൈറ്റി ഉള്ളു,’ ഗോപി സുന്ദർ പറഞ്ഞു.

ഗോപി സുന്ദറിനെ ഒറ്റ വാക്കിൽ വിശദീകരിക്കാൻ പറഞ്ഞപ്പോൾ ‘ഹാപ്പിനെസ്’ എന്നായിരുന്നു അമൃത പറഞ്ഞത്. ‘എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാം മാറി എനിക്ക് സമാധാനം ലഭിച്ച പോലത്തെ അവസ്ഥയാണ് ഇപ്പോൾ,’ അമൃത പറഞ്ഞു. തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെന്നും ആക്ടിങ് കോഴ്‌സൊക്കെ ചെയ്തിട്ടുണ്ടെന്നും അമൃത അഭിമുഖത്തിൽ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പറയാത്ത കാര്യം പത്രം നൽകി, വീഴ്ച്ച പറ്റിയെന്ന് അവർ സമ്മതിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും...

തുലാവർഷത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ, മുന്നറിയിപ്പ്;ഇന്ന് 9 ജില്ലകളില്‍ ഇപ്പോൾ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത്...

അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിൽ; ആരോപണവുമായി അമൃതയുടെ പിആർഒ

നടൻ ബാലയും ​ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. അമൃതയ്ക്ക് നേരെ ബാല നടത്തിയ പീഡനങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകളുണ്ടെന്നും കുക്കു പറയുന്നു. മകളെ സ്നേഹിക്കുന്ന...

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്....

കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി 

ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ...

Popular this week