ആ നടന്റെ വിവാഹത്തിന് എന്റെ ഹൃദയം തകർന്നു; അമ്മയുടെ വാക്ക് അനുസരിക്കേണ്ടിയിരുന്നില്ല; മീന
ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ പ്രിയങ്കരിയായ നടിയാണ് മീന. ചെറിയ പ്രായം മുതലേ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ മീനയ്ക്ക് തമിഴിലും, തെലുങ്കിലും മലയാളത്തിലും നിരവധി ഹിറ്റുകൾ സമ്മാനിക്കാനായി. തന്റെ ആറാം വയസ് മുതൽ അഭിനയിച്ച് തുടങ്ങിയ നടിയാണ് മീന.
കഴിഞ്ഞ ദിവസമാണ് നടി സിനിമാ ലോകത്ത് തന്റെ 40 വർഷങ്ങൾ പൂർത്തിയാക്കിയത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ചേർന്ന് ഇത് ആഘോഷിക്കുകയും ചെയ്തു. സിനെ ഉലഗത്തിന് മീന നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘രംഭയുൾപ്പെടെയുള്ള നടിമാരുമായി ഇപ്പോഴും സൗഹൃദമുണ്ട്. സിനിമകൾ ചെയ്യുന്ന കാലത്ത് കാണാനും സംസാരിക്കാനും സമയമില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കാനും സംസാരിക്കാനും കൂടുതൽ സമയം കിട്ടിയത്. രംഭയൊരു ക്യൂട്ടിയാണ്. അവൾ വളരെ നല്ല കുക്കാണ്’
‘മറ്റാരും ഭക്ഷണം പാകം ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. അവളുടെ കുട്ടികൾക്ക് അവൾ തന്നെ കുക്ക് ചെയ്യും. ഭർത്താവ് അരുൺ നീ നീ അടുക്കളയിൽ പോവേണ്ടെന്ന് പറഞ്ഞാലും അവൾ പോവും. വീട്ടിലെ കുട്ടിയുടെ ഇമേജായ എനിക്ക് കുക്കിംഗ് അറിയില്ല. ഗ്ലാമർ ഡോളായ രംഭയ്ക്ക് സൂപ്പർ കുക്കാണ്’
ഹൃതിക് റോഷനെ തുടക്ക കാലം മുതൽ വളരെ ഇഷ്ടമാണെന്നും മീന പറയുന്നു. ഷോയിൽ ഹൃതിക്കിനെ പരിചയപ്പെടുന്ന ഫോട്ടോ കാണിച്ചപ്പോഴാണ് നടനോടുള്ള ആരാധനയെക്കുറിച്ച് മീന മനസ് തുറന്നത്.
‘ഈ ദിവസമാണ് എന്റെ ഹൃദയം തകർന്നത്യ ഹൃതിക്കിന്റെ കല്യാണ വിവരമറിമറിഞ്ഞ്. എനിക്കപ്പോൾ കല്യാണമായിട്ടില്ല. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞത്,’ മീന പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷവും മീന ഓർത്തു. ‘മകളുടെ ആദ്യ സിനിമയും അതിന്റെ വിജയവുമാണ് എനിക്ക് മറക്കാൻ കഴിയാത്തത്. ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ല,’ മീന പറഞ്ഞു.
പശ്ചാത്തപിച്ച ഒരു നിമിഷത്തെക്കുറിച്ചും മീന സംസാരിച്ചു. ‘പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ റോളിലേക്ക് ആദ്യം വിളിച്ചത്. തന്നെയാണ്. പക്ഷെ ആ സമയത്ത് അമ്മ അത് ചെയ്യേണ്ടെന്ന് പറഞ്ഞു’
‘രജിനികാന്ത് സാറുടെ കൂടെ ഒത്തിരി സിനിമകൾ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയത്ത് പടയപ്പയിലെ നെഗറ്റീവ് വേഷം ഇമേജിനെ ബാധിക്കുമെന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാൻ പറഞ്ഞു. പക്ഷെ ആ കഥാപാത്രം എനിക്ക് വളരെ ചലഞ്ചിംഗായേനെ’
‘അത് ഹിറ്റാവുമോ ഇല്ലയോയെന്നത് വേറെ കാര്യമാണ്. രമ്യക്ക് ആ സിനിമ ചെയ്തത് കൊണ്ട് വന്ന പേര് കൊണ്ടോ സിനിമ വിജയിച്ചത് കൊണ്ടോ അല്ല ഞാനിത് പറയുന്നത്. എനിക്ക് വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്’ അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നത്. നടിയുടെ ഭർത്താവ് വിദ്യാസാഗർ അപ്രതീക്ഷിതമായി മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
നിരവധി പേർ നടിക്ക് ആശ്വാസ വാക്കുകളുമായെത്തിയിരുന്നു. മാനസികമായി തകർന്ന മീന സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയത്. ഇതേക്കുറിച്ച് മീന തന്നെ നേരത്തെ സംസാരിച്ചിരുന്നു. സിനിമകളിൽ വീണ്ടും നടി സജീവമാവുകയാണ്.