30 C
Kottayam
Monday, November 25, 2024

മഞ്ജുവിന്റെ മുഖത്ത് ചെയ്തതിലെ പിഴവതാണ്; ഇനി കാണുമ്പോൾ പറയണം; നടിയെക്കുറിച്ച് അംബിക പിള്ള

Must read

കൊച്ചി:മലയാളികൾക്ക് മേക്കപ്പിൽ ആദ്യമായി പുതിയ രീതികൾ പരിചയപ്പെടുത്തിയ താരമാണ് അംബിക പിള്ള. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഇന്നുണ്ടെങ്കിലും ഇവരൊന്നും അധികം ശ്രദ്ധിക്കപ്പെടാത്ത കാലത്താണ് അംബിക പിള്ളയുടെ ഉദയം. മിടുക്കി എന്ന ഷോയിലൂടെയാണ് അംബിക പിള്ള ആദ്യം ശ്രദ്ധ പിടിച്ചു പറ്റുന്നത്.

മലയാളി പെൺകുട്ടികൾക്ക് എങ്ങനെയൊക്കെ സ്റ്റെെൽ ചെയ്യാമെന്ന് അംബിക ഈ ഷോയിലൂടെ പ്രേക്ഷകരെ കാണിച്ചു. ബോളിവുഡിൽ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ വലിയ താരങ്ങളെ മേക്കപ്പ് ചെയ്തയാളാണ് അംബിക. അംബിക പിള്ള ഇവർക്കൊക്കെ സുപരിചിതയാണ്.

മേക്കപ്പിനോടുള്ള പാഷൻ കൊണ്ട് തന്നെ താരങ്ങൾ ഇതിൽ വരുത്തുന്ന വീഴ്ചകൾ അംബിക പിള്ള തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അംബിക പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശോഭന, മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് അംബിക പിള്ള സംസാരിച്ചത്.

Manju Warrier,  Ambika Pillai

‘ശോഭനയുടെ മുഖത്ത് മേക്കപ്പ് ചെയ്യാൻ എനിക്കിഷ്ടമാണ്. അവരുടെ കണ്ണുകളും ഭാവങ്ങളും മനോഹരമാണ്. റിമയ്ക്കും പാർവതിക്കും മേക്കപ്പ് ചെയ്യാനിഷ്ടമാണ്. മഞ്ജു വാര്യരുടെ മുഖം മനോഹരമാണ്. അവരുടെ എല്ലാം ലുക്കുകൾ എനിക്കിഷ്ടമാണ്’

‘നമ്മുടെ നാട്ടിൽ താരങ്ങൾ നോ മേക്കപ്പ് ലുക്ക് നന്നായി ചെയ്യും. പക്ഷെ ചുമ്മാ ഉറങ്ങി എണീറ്റിട്ട് പോവുന്നതല്ല. അതിന് മേക്കപ്പ് ചെയ്യണം. കാണുമ്പോൾ മേക്കപ്പ് ഇട്ടതായി തോന്നില്ല. സത്യത്തിൽ കുറേ ഇട്ടിട്ടാണ് അങ്ങനെയാക്കുന്നത്’

‘താരങ്ങളുടെ മേക്കപ്പ് കണ്ട് ഇതെന്തായിങ്ങനെ ഇരിക്കുന്നതെന്ന് ഞാൻ പറയും. ഞാൻ എല്ലാം നോട്ടീസ് ചെയ്യും. മുഖത്ത് കട്ടിം​ഗൊക്കെ ചെയ്യില്ലേ, അതെന്താ ബ്ലെന്റ് ചെയ്യാത്തത്’

‘ചില സിനിമകളിൽ മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോൾ പറയണം. ബ്ലെൻഡിം​ഗ് വളരെ പ്രധാനമാണ്. മേക്കപ്പ് ആർട്ടിസ്റ്റും താരങ്ങളും അതറിഞ്ഞിരിക്കണം. അവർ അവരുടെ മുഖമല്ലേ എപ്പോഴും കണ്ണാടിയിൽ കാണുന്നത്’

‘ബോളിവുഡിൽ ആരെങ്കിലും മോശം മേക്കപ്പ് ചെയ്താൽ ഞാനുടനെ വിളിക്കും. ഇതെന്താ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ച്,’ അംബിക പിള്ള പറഞ്ഞു. അഭിമുഖത്തിൽ ബോളിവുഡ് താരങ്ങൾ നടത്തിയ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും അംബിക സംസാരിച്ചു.

പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ്മ തുടങ്ങിയവരുടെ സർജറികൾ തുടക്കത്തിൽ ശരിയായിരുന്നില്ലെന്നാണ് അംബിക പിള്ള പറയുന്നത്. പ്രിയങ്ക ചോപ്രയുടെ മൂക്ക് ഒന്നിലധികം തവണ ശരിയാക്കേണ്ടി വന്നു. അനുഷ്ക ശർമ്മ ചുണ്ടിൽ വരുത്തിയ മാറ്റം മോശമായിരുന്നു.

Ambika Pillai

അപ്പോൾ തന്നെ നടിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തെന്ന് അംബിക പിള്ള പറഞ്ഞു. ഐശ്വര്യ റായുടെ കണ്ണുകൾ മനോഹരമാണ്. ഇപ്പോഴും നടി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു,. ഇടയ്ക്കൊന്ന് വണ്ണം വെച്ചെങ്കിലും ഇപ്പോഴും അവർ സുന്ദരിയാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിം​ഗ് തുടങ്ങിയവരെയൊന്നും തനിക്കിഷ്ടമല്ല.നടൻമാരിൽ മോ​ഹൻലാലിനെയാണിഷ്ടം.

ദീപിക പദുകോണിന്റെ മുഖം വളരെ മനോഹരമാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇന്ന് മലയാളത്തിലെ താരങ്ങളും ലുക്കിൽ വ്യത്യസ്ത കൊണ്ടു വരുന്നവരാണ്. താരങ്ങളുടെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week