32.4 C
Kottayam
Monday, September 30, 2024

സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക, സ്വര്‍ണത്തിന് ഏപ്രില്‍ മുതല്‍ പുതിയ ഹാള്‍മാര്‍ക്ക്

Must read

ന്യൂഡല്‍ഹി: ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കില്ല. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ് ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.

അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ 6 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് എച്ച്.യു.ഐഡി. മുദ്രയും മറ്റു 2 ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021-ലാണ് നിലവില്‍ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ് ആഭരണങ്ങള്‍ വില്‍ക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു.

രണ്ടു തരം ഹാള്‍മാര്‍ക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനം. പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ ജ്വല്ലറികള്‍ക്ക് 9 മാസം സാവകാശം നല്‍കിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ തടസ്സമില്ല. രാജ്യത്ത് വില്‍ക്കുന്ന ഓരോ ആഭരണത്തിന്റെയും വില്‍പ്പന കണക്കില്‍പ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കണക്കില്‍പെടാത്ത പഴയ സ്വര്‍ണം പോലും ഭാവിയില്‍ അക്കൗണ്ടില്‍പ്പെടുത്താനാകുമെന്നും ഇതുമൂലം സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week