25.5 C
Kottayam
Monday, September 30, 2024

അശ്ലീല വീഡിയോ വിവാദത്തെ എങ്ങിനെ നേരിട്ടു, വെളിപ്പെടുത്തി നടി രമ്യ സുരേഷ്

Must read

തിരുവനന്തപുരം: അടുത്തകാലത്ത് ശ്രദ്ധ നേടിയ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച രമ്യ. പിന്നീടും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിഴല്‍ എന്ന ചിത്രത്തിലെ രമ്യയുടെ വേഷം ശ്രദ്ധേയമായപ്പോള്‍. പിന്നീട് പടവെട്ട്, സഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചിത്രങ്ങളിലും നടി തിളങ്ങി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അവസാനമായി രമ്യ അഭിനയിച്ചത്. 

ന്യൂഡ് വീഡിയോ എന്ന പേരില്‍ നടത്തിയ പ്രചാരണത്തെ എങ്ങനെ നേരിട്ടുവെന്ന അഭിമുഖത്തിലെ ചോദ്യത്തിനാണ് രമ്യ പ്രതികരിച്ചത്. ഒരോ അനുഭവങ്ങള്‍ വരുമ്പോഴാണ് അതില്‍ നിന്നാണ് പാഠം പഠിക്കുന്നത്. നമ്മള്‍ തനിയെ ബോള്‍ഡാകും. ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല വേഗം നെഗറ്റീവ് അടിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരോന്നും ഫേസ് ചെയ്യാനുള്ള കാര്യം ഇട്ടു തന്നാണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്. നിഴല്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ട് വരുമ്പോഴാണ് ആ വീഡിയോ പ്രചരിച്ചത്. അതിലെ ഫോട്ടോകള്‍ തന്നെയാണ് ആ വീഡിയോയില്‍ ഉപയോഗിച്ചത്.

സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല. ആരുടെയോ നേരം പോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോൾ റൈറ്റിംഗിന് വേണ്ടിയോ വ്യൂസിന് വേണ്ടി ചെയ്തു നോക്കിയതാകും.

പക്ഷെ അത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറിൽ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോൾ തന്നെ ഞാൻ അത് ഭർത്താവിന് അയച്ച് കൊടുത്തു. ഇതൊക്കെ ഇതിന്‍റെ ഭാഗമാണെന്നും. ഇതിനോട് പ്രതികരിക്കാനുമാണ് ഭര്‍ത്താവ് പറഞ്ഞത്.  എന്റെ ഭർത്താവിന്റെയും മക്കളുടെയും പൂർണ പിന്തുണയോടെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. 

വീഡിയോ കണ്ടപ്പോൾ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് ഞാൻ ലൈവിൽ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും രമ്യ സുരേഷ് പറഞ്ഞു.

അന്ന് ഒരുപാട് സപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും എന്‍റെ പോസ്റ്റുകള്‍ക്കും മറ്റും അടിയില്‍ ചിലര്‍ ഇത് ഓര്‍മ്മിപ്പിച്ച് കമന്‍റ് ചെയ്യാറുണ്ടെന്ന് രമ്യ പറയുന്നു. ഇത്തരക്കാര്‍ ഉള്ളതാണോ, കള്ളമാണോ എന്നൊന്നും അറിയേണ്ട കാര്യമില്ലെന്നും അഭിമുഖത്തില്‍ രമ്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week