26.3 C
Kottayam
Friday, November 29, 2024

ഇന്ത്യന്‍ ടീമില്‍ ഇനി സഞ്ജു ഉണ്ടാവില്ല? ഭാവി ചോദ്യചിഹ്നമാക്കി ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍

Must read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ഭാവിപോലും ചോദ്യചിഹ്നമാക്കുന്നതാണ് ദേശീയ ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകള്‍. താരങ്ങളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ തങ്ങളുടെ കയ്യിലാണെന്ന്  ചേതന്‍ ശര്‍മ ഇന്നലെ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആരാധകര്‍ തങ്ങളെ വെറുതെ വിടില്ലെന്നും ഇഷാൻ കിഷന്‍റെ ഏകദിന ഡബിൾ സെഞ്ച്വറിയോടെ ടീമിലെ സഞ്ജുവിന്‍റെ സ്ഥാനം ഏറെക്കുറെ അവസാനിച്ചെന്നും ചേതൻ ശര്‍മ്മ പറഞ്ഞു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്റില്‍ ലഭിക്കാവുന്ന വിമര്‍ശനത്തെക്കുറിച്ച് സെലക്ടര്‍മാര്‍ക്കെല്ലാം അറിയാം.

എന്നാല്‍ ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുകയും ശുഭ്മാന്‍ ഗില്‍ മിന്നുന്ന ഫോം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂന്ന് താരങ്ങളുടെ വൈറ്റ് ബോള്‍ കരിയറാണ് അവസാനിച്ചത്. സഞ്ജു സാംസണിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ശിഖര്‍ ധവാന്‍റെയും. ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ച് ചേതന്‍ ശര്‍മ പറയുന്നു.

ഡിസംബറില്‍ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി നേടിയതോടെ ശിഖര്‍ ധവാനെ പിന്നീട് ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സഞ്ജു സാംസണെ ആകട്ടെ അതുവരെ ഏകദിന ടീമിലേക്കാണ് പരിഗണിച്ചിരുന്നതെങ്കില്‍ പിന്നീട് ശ്രീലങ്കക്കെതിരായ ടി20 ടീമിലാണ് ഉള്‍പ്പെടുത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ സഞ്ജു മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയിട്ടേയുള്ളു.  കെ എല്‍ രാഹുലാകട്ടെ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിനുശേഷം വിവാഹിതനാവാനായി ടീമില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തി.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസിന്‍റെ ഒളിക്യാമറ റിപ്പോര്‍ട്ടിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന നിരവധി കാര്യങ്ങള്‍ ചേതന്‍ ശര്‍മ്മ ഒളിക്യാമറയില്‍ തുറന്നുപറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ മുന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പരിക്കുണ്ടെങ്കിലും ഫിറ്റ്‌നസ് കൃത്രിമമായി കാണിക്കാന്‍ താരങ്ങള്‍ കുത്തിവയ്‌‌പ് എടുക്കുന്നതായും വീഡിയോയില്‍ ചേതന്‍ ശര്‍മ്മ പറയുന്നു. എന്നാല്‍ ഈ വലിയ ആരോപണങ്ങളോട് ബിസിസിഐ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

‘ബിസിസിഐ പ്രസിഡന്‍റ് കാരണമാണ് ക്യാപ്റ്റന്‍സി നഷ്‌ടമായത് എന്ന് വിരാട് കോലിക്ക് തോന്നിയിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് അനുകൂലമായിരുന്നില്ല ഗാംഗുലി, എന്നാല്‍ വിരാട് കോലിയെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നുമില്ല. 80-85 ശതമാനം ഫിറ്റ്‌‌നസ് മാത്രമെങ്കിലും ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ പല താരങ്ങളും ഇഞ്ചക്ഷനുകള്‍ എടുത്തിരുന്നു. ഫിറ്റ്‌നസ് ഇല്ലെങ്കിലും ഇഞ്ചക്ഷന്‍ എടുത്തിട്ട് കളിക്കാനിറങ്ങും. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് പുറമെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഡോക്‌ടര്‍മാരുമുണ്ടായിരുന്നു. അവരാണ് ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കാന്‍ സഹായിച്ചിരുന്നത്. ഈ ഇഞ്ചക്ഷനുകള്‍ പരിശോധനയില്‍ കണ്ടെത്തുക പ്രയാസമാണ്. ഫിറ്റ്‌നസില്ലെങ്കിലും കളിക്കാന്‍ തയ്യാറാണ് എന്ന് താരങ്ങള്‍ പറയും. വലിയ പരിക്ക് സംഭവിച്ചതിനാല്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് മടങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ഓസ്ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പില്‍ ഒരു മത്സരം കളിച്ചാല്‍ തന്നെ ബുമ്ര കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റില്‍ നിന്ന് പുറത്താകുമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഭാവി താരം. ഹാര്‍ദിക് അടക്കം പല താരങ്ങളും വീട്ടിലെ സന്ദര്‍ശകരായിരുന്നു, ക്രിക്കറ്റ് ഭാവിയെ കുറിച്ച് അവര്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നു’ എന്നുമൊക്കെ ചേതന്‍ ശര്‍മ്മ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഗ്രൂപ്പ് തർക്കം, തമ്മിലടി ; അലങ്കോലമായി സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം

കൊല്ലം : സി.പി.എം. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവും. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിട്ടു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെ ഒരുവിഭാഗം പ്രതിഷേധവുമായി...

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട്: സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു;നടനെ ചോദ്യം ചെയ്യും

കൊച്ചി: സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം സൗബിന്‍റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ്...

സാമൂഹ്യപെൻഷൻ തട്ടിപ്പ്: ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല;കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ...

ഫസീലയുടെ കൊലപാതകം: സ്വകാര്യ ലോഡ്ജിൽ വെച്ച് വകവരുത്തിയശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ്...

വെല്ലുവിളിയായി കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി, തെരച്ചിൽ തുടരും

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി....

Popular this week