കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവന്‍ വില. ഈ വില 25നും തുടര്‍ന്നു.
ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്ബത്തിക അസ്ഥിരത, പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്.
2020 ആഗസ്റ്റിലെ സര്‍വകാല റെക്കോഡായ 42,000 രൂപ മറികടന്നാണ് സ്വര്‍ണവില 42,160ല്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. 50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുമ്ബോള്‍ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണിത്.