25 C
Kottayam
Tuesday, October 1, 2024

‘താരങ്ങളുടെ ആര്‍ത്തി വാക്സിനില്ലാത്ത രോഗം’താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

Must read

മുംബൈ: വന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ഒരു പോഡ്കാസ്റ്റിലാണ് താരങ്ങള്‍ക്കെതിരെ ധര്‍മ്മ പ്രൊഡക്ഷന്‍ ഉടമ കൂടിയായ കരണ്‍ ജോഹര്‍ തുറന്നു പറഞ്ഞത്. 

മാസ്റ്റേഴ്‌സ് യൂണിയൻ പോഡ്‌കാസ്റ്റിലാണ്  കരൺ ജോഹറിന്‍റെ തുറന്നു പറച്ചില്‍. തന്റെ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻ ഒരു സ്റ്റാർട്ട്-അപ്പ് പോലെ രണ്ടുപേര്‍ ചേര്‍ന്ന് തുടങ്ങിയതാണ്. ഒരു സിനിമ ഒരിക്കലും പരാജയപ്പെടില്ല, പക്ഷെ ബജറ്റ് പരാജയപ്പെടും എന്ന് യാഷ് ചോപ്ര പറഞ്ഞത് കരണ്‍ ജോഹര്‍ പോഡ്കാസ്റ്റില്‍ ഓര്‍മ്മിച്ചു. തന്‍റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കരണ്‍ ജോഹര്‍. ഒരു ഹിറ്റ് സിനിമയുണ്ടാക്കിയെങ്കിലും പണം നഷ്ടപ്പെട്ടു എന്ന അവസ്ഥയായിരുന്നു ആ ചിത്രത്തിന്. എല്ലാ രാത്രിയിലും ഉറക്കം കിട്ടാന്‍ എനിക്ക് ഗുളിക കഴിക്കേണ്ടി വന്നു.

ഹിന്ദി ചലച്ചിത്ര രംഗത്തിനൊപ്പമാണ് എന്‍റെ മനസ്. എന്നാല്‍ ഒരു ബിസിനസുകാരനായ എന്നോട് ചോദിച്ചാല്‍  തെലുങ്ക് സിനിമ രംഗമാണ് ഇപ്പോള്‍ ഏറ്റവും ലാഭകരം. സിനിമയില്‍ മുടക്കുന്ന പണത്തിന്‍റെ വലിയൊരു ഭാഗം നടന്മാരാണ് കൊണ്ടുപോകുന്നത് എന്നും കരണ്‍ ജോഹര്‍ പോഡ്കാസ്റ്റില്‍ പറയുന്നു.  

ഇത് പറഞ്ഞതിന് ഞാൻ കൊല്ലപ്പെട്ടേക്കാം എന്ന ആഭുഖത്തോടെ 5 കോടി പോലും ഓപ്പണിംഗ് ബോക്സ്ഓഫീസില്‍ കിട്ടാത്ത താരങ്ങള്‍ നിര്‍മ്മാതാവായ എന്നോട് 20 കോടി പ്രതിഫലം ചോദിക്കുന്നതിലെ ന്യായം എന്താണെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. താരങ്ങളുടെ ആര്‍ത്തി വാക്സിനില്ലാത്ത രോഗമാണെന്നും കരണ്‍ ജോഹര്‍ പറയുന്നു.

രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹര്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. 2023 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week