25.8 C
Kottayam
Wednesday, October 2, 2024

ലൂസൈലില്‍ കാത്തിരിക്കുന്നത് മെസിയുടെ കണ്ണീര്‍; വമ്പന്‍ പ്രവചനവുമായി പിയേഴ്സ് മോര്‍ഗന്‍

Must read

ദോഹ: ലോകകപ്പ് ഫൈനല്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഖത്തറില്‍ അര്‍ജന്‍റീന ലോകകപ്പ് നേടില്ലെന്ന് പ്രവചിച്ച് ഇംഗ്ലണ്ടിലെ മാധ്യമപ്രവര്‍ത്തകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന പിയേഴ്സ് മോര്‍ഗന്‍. ലോകകപ്പ് ഫൈനലില്‍ മെസിയുടെ കണ്ണീര്‍ കാണാമെന്നും ഫ്രാന്‍സ് അര്‍ജന്‍റീനയെ 3-1ന് തോല്‍പ്പിക്കുമെന്നും പിയേഴ്സ് മോര്‍ഗന്‍ ട്വീറ്റ് ചെയ്തു. ഫൈനലില്‍ എംബാപ്പെ രണ്ട് ഗോളടിക്കുമെന്നും അന്‍റോണി ഗ്രീസ്‌മാന്‍ ഫൈനിലെ താരമാകുമെന്നും പിയേഴ്സ് മോര്‍ഗന്‍ പ്രവചിക്കുന്നു.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുുണൈറ്റഡില്‍ നിന്നുള്ള പുറത്താകലിന് വഴിവെച്ചത് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖമാണ്. പിന്നീട് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മോര്‍ഗന്‍ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

36 വര്‍ഷത്തിനിടെ അര്‍ജന്‍റീനക്ക് ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന ഇറങ്ങുന്നതെങ്കില്‍ 1962ല്‍ ബ്രസീലിനുശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനാണ് ഫ്രാന്‍സ് ഇന്നിറങ്ങുന്നത്. 1986ല്‍ മറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്‍റീന അവസാനം ലോകകപ്പ് നേടിയത്. പിന്നീട് മറഡോണയുടെ നേതൃത്വത്തില്‍ 1990ലും ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ 2014ലും ഫൈനലില്‍ എത്തിയെങ്കിും രണ്ട് തവണയും ജര്‍മനിയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി.കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ 4-3നായിരുന്നു അര്‍ജന്‍റീന തോറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week