മുംബൈ: ഷാരൂഖ് ഖാന്‍ – ദീപിക പദുകോണ്‍ ജോഡി ഒന്നിക്കുന്ന പത്താന്‍ സിനിമയിലെ ഗാനരംഗം ഇതിനോടകം വിവാദമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ വീഡിയോ സോംഗ് ദീപികയുടെ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ഇതിന് പിന്നാലെ ദീപികയുടെ ബിക്കിനിയുടെ നിറം കാവിയാണ് എന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ് എന്നുമായിരുന്നു തീവ്ര വലതുപക്ഷ സംഘടനകളുടെ വിമര്‍ശനം.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, എം എല്‍ എ രാം കദം എന്നിവര്‍ ഇതിനോടകം ഗാനരംഗത്തിന് എതിരേയും സിനിമക്കെതിരേയും രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് വരെ നരോത്തം മിശ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിനെതിരെ ശക്തിമാന്‍ സീരിയലിലൂടെ പ്രശസ്തനായ നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തിയിരിക്കുകയാണ്.
ഗാനരംഗം ഹിന്ദുത്വയ്ക്ക് എതിരാണ് എന്നും സെന്‍സര്‍ ബോര്‍ഡ് എന്തുകൊണ്ടാണ് ഈ ഗാനരംഗം അനുവദിച്ചത് എന്നുമാണ് മുകേഷ് ഖന്ന ചോദിക്കുന്നത്. പത്താനിലെ ‘ബേഷാരം രംഗ്’ എന്ന് തുടുങ്ങുന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണ് എന്നും ഗാനത്തിലെ പ്രധാന പ്രശ്‌നം അശ്ലീലത ആണെന്നും മുകേഷ് ഖന്ന പറഞ്ഞു. സിനിമാ വ്യവസായം വലിയ കുഴപ്പത്തില്‍ എത്തിയിരിക്കുകയാണ് എന്നും മുകേഷ് ഖന്ന പറഞ്ഞു.
നമ്മുടെ രാജ്യം സ്‌പെയിനോ സ്വീഡനോ അല്ല. എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ കൊണ്ടുവരാന്‍ നിങ്ങള്‍ ധൈര്യപ്പെട്ട സ്ഥിതിക്ക് അടുത്തതായി നിങ്ങള്‍ അവരെ വസ്ത്രമില്ലാതെ കൊണ്ടുവരും എന്നും മുകേഷ് ഖന്ന ആരോപിച്ചു. ഗാനത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ എന്തുകൊണ്ടാണ് കട്ട് ചെയ്യാതെ വിട്ടത് എന്ന് സെന്‍സര്‍ ബോര്‍ഡിനോടും അദ്ദേഹം ചോദിച്ചു.
ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവര്‍ കാണുന്നില്ലേ? സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്ന സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് ചാപല്യപ്പെടുത്താന്‍ സാധിക്കും.
ഇത് ഒ ടി ടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെന്‍സര്‍ ബോര്‍ഡിന് എങ്ങനെ അത് അനുവദിക്കാനാകും. പ്രകോപനപരമായ വസ്ത്രധാരണം അവര്‍ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ദീപിക പദുക്കോണിന്റെ കാവി വസ്ത്രവും ഷാരൂഖ് ഖാന്റെ പച്ച വസ്ത്രവും പ്രതിഷേധാര്‍ഹമാണെന്നും നിര്‍മ്മാതാക്കള്‍ അത് മാറ്റണമെന്നും ആയിരുന്നു നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നത്.
മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ പത്താന്റെ റിലീസ് ഭീഷണിയിലാകുമെന്നും നരോത്തം മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു. ‘ബേഷാരം രംഗ്’ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനാദരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നുമാണ് രാം കദം പറഞ്ഞിരുന്നത്.