25.5 C
Kottayam
Monday, September 30, 2024

മാൻഡസ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാല് മരണം, 400 ലധികം മരങ്ങൾ കടപുഴകി, വീടുകളും ബോട്ടുകളും തകർന്നു

Must read

ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേർ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 

ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.  ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി. 

പുതുച്ചേരി, കാരയ്ക്കാൽ തുടങ്ങിയ മേഖലകളിലും ശക്തമായ മഴയും കാറ്റുമുണ്ടായി. ചെന്നൈ വിമാനത്തവളത്തിൽ നിന്ന് 27 വിമാനങ്ങളുടെ സർവീസ് വൈകി. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അന്‍പതിലധികം ബോട്ടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്‌നാട്ടിലെ തീരദേശ മേഖലയിൽ ശക്തമായ മഴയും കാറ്റും. മഹബലിപുരത്തിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇതോടെ ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. പുതുച്ചേരിയിലും ആന്ധ്രപ്രദേശിൻ്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ചുഴലിക്കാറ്റ് കരതൊട്ടതോടെ പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ ഇന്ന് പുലർച്ചെ 1.30 ഓടെ മണിക്കൂറിൽ 75 കി.മീ വേഗതയിൽ കാറ്റടിച്ചു. പുലർച്ചെ 5.30 വരെ ചെന്നൈയിൽ 115.1 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. ശക്തമായ കാറ്റിനെ തുടർന്ന്
ചെന്നൈയിൽ ഇരുന്നൂറോളം മരങ്ങൾ കടപുഴകി. ചെങ്കൽപട്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി.


ചുഴലിക്കാറ്റിൻ്റെ ശക്തി കുറയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ വടക്കുപടിഞ്ഞാറൻ മേഖലകളിൽ മണിക്കൂറിൽ 55 – 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ഇത് 30-40 കിലോമീറ്റർ വേഗതയിൽ കുറയുമെന്ന് ചെന്നൈ ആർഎംസി ഡിഡിജിഎം എസ് ബാലചന്ദ്രൻ പറഞ്ഞു.


ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം ജില്ലകളിൽ റെഡ് അലേർട്ടാണ് നൽകിയിരിക്കുന്നത്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ വിലക്കുണ്ട്. ഏത് സാഹചര്യവും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്താകെ 5093 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരത്തിലെ പാര്‍ക്കുകളും കളിസ്ഥലങ്ങളും അടച്ചിടാന്‍ ചെന്നൈ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കി. ബീച്ചുകള്‍ക്ക് സമീപമുള്ള എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week