22.6 C
Kottayam
Tuesday, November 26, 2024

സൗദി അദ്ഭുതപ്പെടുത്തുന്നില്ല, ഇനി കരുത്ത് കാണിക്കാൻ ഒരുമിക്കേണ്ട സമയം: മെസ്സി

Must read

ലുസെയ്ൽ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യയിൽ നിന്നേറ്റ ദയനീയ തോൽവിക്കു പിന്നാലെ പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നു മെസ്സി വ്യക്തമാക്കി. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു. ‘‘ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങൾ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല’’– മെസ്സി പറഞ്ഞു.

‘‘അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണു സ്കോർ 2–1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതൽ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവർക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങൾക്ക് അറിയാം. കയ്പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.’’– മെസ്സി പ്രതികരിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അർജന്റീനയെ തോല്‍പിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തിയപ്പോൾ സൗദിക്കായി സലെ അൽഷെഹ്‍രി (48), സലേം അൽദവ്സാരി എന്നിവർ ഗോളുകൾ നേടി. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം.

ഫിഫ ലോകകപ്പില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്‍റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങും മുമ്പ് ആരാധകരുടെ പ്രധാന സംശയം ഇന്ന് എത്ര ഗോളിന് ജയിക്കുമെന്നത് മാത്രമായിരുന്നു. പലരും 3-0, 4-0 എന്നെല്ലാം പ്രവചിച്ചപ്പോള്‍ കടുത്ത സൗദി ആരാധകരുടെ സ്വപ്നത്തില്‍ പോലും ഇത്തരമൊരു വിജയം ഉണ്ടായിരുന്നില്ല. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ, 36 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തുന്ന അര്‍ജന്‍റീനയെ പിടിച്ചു കെട്ടാന്‍ ലോക റാങ്കിംഗിലെ 51-ാം സ്ഥാനക്കാരായ സൗദിക്ക് കഴിയുമെന്ന് ആരാധകര്‍ കരുതിയില്ല.

എന്നാല്‍ മൈതാനത്ത് സംഭവിച്ചത് മറ്റൊന്നായിരുന്നു. ആദ്യ പകുതിയില്‍ മൂന്ന് ഗോളടിച്ചിട്ടും മൂന്നും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങി നഷ്ടമായ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീന രണ്ടാം പകുതിയില്‍ എത്ര ഗോളടിക്കുമെന്നതായിരുന്നു പിന്നീട് ഇടവേളയിലെ ചര്‍ച്ച. എന്നാല്‍ രണ്ടാം പകുതിയില്‍ നടന്നത് മറ്റൊന്നായിരുന്നു.

48ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് സാലെഹ് അല്‍ഷെഹ്‌രി സൗദിക്ക് സമനില സമ്മാനിക്കുന്നു. ഗോളടിച്ച ആവേശത്തില്‍ അലമാലപോലെ സൗദി ആക്രമിച്ചു കയറിയതോടെ പരിഭ്രാന്തരായ അര്‍ജന്‍റീന പ്രതിരോധത്തെ കാഴ്ചക്കാരാക്കി സാലേം അല്‍ദ്വസാരി അര്‍ജന്‍റീനയുടെ ഹൃദയം തുളച്ച് രണ്ടാം ഗോളും നേടുന്നു. സൗദി ലീഡെടുത്തപ്പോഴു അര്‍ജന്‍റീന ആരാധകരോ കടുത്ത സൗദി ആരാധകരോ അട്ടിമറി ജയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

കാരണം 53-ാം മിനിറ്റിലായിരുന്നു സൗദിയുടെ രണ്ടാം ഗോള്‍ പിറന്നത്. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കുറിയ പാസുകളുമായി മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ ശാരീരികമായും തന്ത്രപരമായും നേരിട്ട് സൗദി ഒടുവില്‍ ചരിത്രജയവുമായി ഗ്രൗണ്ട് വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week