കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമയെത്തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി മഹാരാഷ്ട്രയില്‍നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി(27), ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിനി (31) എന്നിവരെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ 97 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 29 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
പത്തനംതിട്ട ജില്ല
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 39 വയസുകാരന്‍. 2)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിയായ 41 വയസുകാരന്‍.
3)ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 51 വയസുകാരന്‍.
4)ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 40 വയസുകാരന്‍. 5) ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തോട്ടപ്പുഴശേരി, മാരാമണ്‍ സ്വദേശിനിയായ 30 വയസുകാരി. 6)ജൂണ്‍ 21 ന് സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 59 വയസുകാരന്‍. 7)ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനിയായ 41 വയസുകാരി. 8) ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 34 വയസുകാരന്‍. 9)ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം, കല്ലേലിതോട്ടം സ്വദേശിയായ 46 വയസുകാരന്‍. 10)ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 28 വയസുകാരന്‍. 11)ജൂണ്‍ 19 ന് റിയാദില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിയായ 55 വയസുകാരന്‍. 12)ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ പായിപ്പാട് സ്വദേശിയായ 57 വയസുകാരന്‍. 13)ജൂണ്‍ 12 ന് ഹരിയാനയില്‍ നിന്നും എത്തിയ പെരുമ്പട്ടി സ്വദേശിനിയായ 25 വയസുകാരി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (25) രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.
ഇന്ന് (25) ജില്ലയില്‍ ഒന്‍പതു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 174 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നും, ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.
കോഴിക്കോട്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴ് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
പോസിറ്റീവായവര്‍:
1 കാരശ്ശേരി സ്വദേശി (27) – ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ടാക്‌സിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
2 കക്കോടി സ്വദേശി (48) ജൂണ്‍ 18 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലത്തെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ബീച്ച് ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
3. ഉണ്ണികുളം സ്വദേശി (44) ജൂണ്‍ 18 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കോഴിക്കോടെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 22 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
4. തൂണേരി സ്വദേശിയായ പെണ്‍കുട്ടി (2)- ജൂണ്‍ 19 ന് വിമാനമാര്‍ഗ്ഗം മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ജില്ലാ ആശുപത്രിയില്‍ എത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
5. കൊടുവളളി സ്വദേശി (52)- ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
6. വെസ്റ്റ്ഹില്‍ സ്വദേശി(42)- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍സജ്ജമാക്കിയ വാഹനത്തില്‍ എന്‍.ഐ.ടിയിലെത്തി കൊറേണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
7. 42 വയസ്സുള്ള തമിഴ്‌നാട് നീലഗിരി സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗമുക്തി നേടിയവര്‍:
എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ ( 32, 59 വയസ്സ്), കുന്നുമ്മല്‍ സ്വദേശി (58), കൊയിലാണ്ടി സ്വദേശികള്‍ (65, 52), തുറയൂര്‍ സ്വദേശി (49)
ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവര്‍ 142 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു.
ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 47 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.