KeralaNews

കൊവിഡ് രോഗികള്‍:എറണാകുളം,കണ്ണൂര്‍,മലപ്പുറം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

ജൂണ്‍ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂണ്‍ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശി ക്കും, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള കോതമംഗലം സ്വദേശിക്കും, ജൂണ്‍ 16 ന് ഷാര്‍ജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കല്‍ സ്വദേശിക്കും,

ജൂണ്‍ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള രായമംഗലം സ്വദേശിക്കും, ജൂണ്‍ 24 ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 57 വയസ്സുള്ള തമിഴ്‌നാട് സ്വദേശിക്കും, ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശിക്കും, ജൂണ്‍ 21 ന് മഹാരാഷ്ട്രയില്‍നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 34 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും , ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂര്‍ സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇത് കൂടാതെ ജൂണ്‍ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.

ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള 197 പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.


മലപ്പുറം

മലപ്പുറം: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


കണ്ണൂര്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈറ്റില്‍ നിന്നുള്ള 6ഇ 9702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 54കാരന്‍, ജൂണ്‍ 20ന് റാസല്‍ഖൈമയില്‍ നിന്ന് എസ്ജി 9024 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 50കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നുള്ള 6ഇ-9324 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 45കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 17 ന് 8ക്യു 6602 വിമാനത്തിലെത്തിയ പെരിങ്ങോം വയക്കര സ്വദേശി 23കാരന്‍, ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള 6ഇ 9371 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 29 കാരി, ജൂണ്‍ 17ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മോല്‍ഡോവയില്‍ നിന്ന് 8ക്യു-6602 വിമാനത്തിലെത്തിയ പെരിങ്ങോം വയക്കര സ്വദേശി 23കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ജൂണ്‍ 5ന് നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയ മൊകേരി സ്വദേശി 41കാരി, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി 25കാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍, ജൂണ്‍ 17ന് ഇതേ നമ്പര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശികളായ 27കാരി, ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 381 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവണ്മെന്റിന്റെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാത്തില്‍ സ്വദേശി 33കാരന്‍ ഇന്നാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18592 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 29 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 134 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 18326 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 13134 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12236 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11505 എണ്ണം നെഗറ്റീവാണ്. 898 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker