24.1 C
Kottayam
Tuesday, November 26, 2024

ഇന്ത്യന്‍ പാരമ്പര്യത്തെ അപമാനിച്ചു’ ; അമീര്‍ ഖാന്‍റെ പുതിയ പരസ്യവും വിവാദത്തില്‍

Must read

ഭോപ്പാല്‍: ബോളിവുഡ് സൂപ്പർ താരം അമീര്‍ ഖാൻ മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങളിൽ നിന്നും പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.  അമീര്‍ ഖാനും നടി കിയാര അദ്വാനിയും അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ വിമര്‍ശനം.  

ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ച് വേണം അമീര്‍ ഖാന്‍  ഇത്തരം പരസ്യങ്ങൾ ചെയ്യേണ്ടതെന്നും മിശ്ര ഭോപ്പാലില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും അമീറിനെതിരെ രംഗത്ത് എത്തിയിരുന്നു. 

വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അമീറിന്‍റെ ഒരു സ്വകാര്യ ബാങ്കിന്റെ പരസ്യം ഞാൻ കണ്ടു. ഇന്ത്യൻ പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിൽ വെച്ചുകൊണ്ട് അത്തരം പരസ്യങ്ങൾ ചെയ്യാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. അത് ഉചിതമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ പാരമ്പര്യം, ആചാരങ്ങൾ, ദേവതകൾ എന്നിവയെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് അമീര്‍ ഖാനില്‍ നിന്നും. ഒരു പ്രത്യേക മതത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികൾ. ആരുടെയും വികാരം വ്രണപ്പെടുത്താൻ അദ്ദേഹത്തെ അനുവദിക്കില്ല മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 

“സാമൂഹികവും മതപരവുമായ പാരമ്പര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് ബാങ്കുകൾ തീരുമാനം എടുക്കുന്നത് എന്ന് മുതലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അഴിമതി നിറഞ്ഞ ബാങ്കിംഗ് സമ്പ്രദായം മാറ്റിക്കൊണ്ട് ആക്ടിവിസം ചെയ്യണമെന്ന് ഞാൻ കരുതുന്നു. ഇത്രയും മണ്ടത്തരം ചെയ്ത ശേഷം അവര്‍ ഹിന്ദുക്കളെ ട്രോളുന്നു. വിഡ്ഢികൾ.” – വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. 

സാധാരണ രീതിയില്‍ വിവാഹം കഴിഞ്ഞാല്‍ വധു വരന്‍റെ വീട്ടിലേക്കാണ് പോകുക. എന്നാല്‍ അതിന്  വിരുദ്ധമായി രോഗിയായ പിതാവിനെ പരിചരിക്കുന്നതിൽ സഹായിക്കാനാണ് ആമിർ ഖാൻ വധുവിന്‍റെ വീട്ടിലേക്ക് താമസിക്കാന്‍ എത്തുന്നതാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. വധുവിന്‍റെ പാരമ്പര്യത്തിന് വിരുദ്ധമായി വധുവിന്‍റെ വീട്ടിൽ വരന്‍ ആദ്യ ചുവട് വയ്ക്കുന്നത് പരസ്യത്തില്‍ കാണാം. ഇത്തരത്തില്‍ പരമ്പരാഗത രീതികള്‍ മാറ്റുന്ന ബാങ്കിംഗ് അനുഭവം പരസ്യത്തില്‍ പറയുന്ന ബാങ്ക് നല്‍കുന്നു എന്നാണ് പരസ്യം പറയുന്നത്. 

എന്നാല്‍ ഇത് വളരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. അമീര്‍ ഖാൻ സമീപകാല ചിത്രമായ ലാൽ സിംഗ് ഛദ്ദ തീയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ  ബഹിഷ്‌കരണ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പരസ്യവും സമാനമായ ഒരു ഓണ്‍ലൈന്‍ ക്യാംപെയിന് സാക്ഷ്യം വഹിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

Popular this week