29.1 C
Kottayam
Sunday, October 6, 2024

ബോക്‌സോഫീസില്‍ വന്‍ പരാജയം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍, നഷ്ടം നികത്തുമെന്ന് സംവിധായകന്‍

Must read

ഹൈദരാബാദ്:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് നേടിയത്. വാരാന്ത്യത്തില്‍ പോലും നേട്ടമുണ്ടാക്കാന്‍ ലൈഗറിന് കഴിഞ്ഞില്ല. റിലീസിനു മുന്‍പ് നിര്‍മാതാക്കള്‍ ലാഭം നേടിയെങ്കിലും വിതരണക്കാരാണ് കഷ്ടത്തിലായത്.

സംവിധായകന്‍ പുരി ജഗന്നാഥനും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിസാഗ് ഭാഗത്ത് ദില്‍ രാജുവായിരുന്നു ചിത്രം വിതരണം ചെയ്തത്. ലൈഗറിലൂടെ നാലു കോടി രൂപയോളം നഷ്ടം വന്നുവെന്നാണ് രാജു പറയുന്നത്. ദില്‍ രാജുവും എന്‍.വി പ്രസാദും അടുത്തിടെ പുരി ജഗന്നാഥിനെ കണ്ട് നിലവിലെ സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനായി സംവിധായകനെ കാണാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ മുഴുവന്‍ വിതരണക്കാരും. വിതരണക്കാര്‍ക്കുള്ള നഷ്ടം തിരികെ നല്‍കുമെന്ന് പുരി ജഗന്നാഥ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഈ ആഴ്ച യോഗം ചേരും. പുരി ലാഭം വെട്ടിക്കുറച്ച് തുക വിതരണക്കാര്‍ക്ക് തിരികെ നല്‍കേണ്ടിവരും.

ആഗസ്ത് 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ലൈഗര്‍. അഞ്ചു ഭാഷകളിലായി എത്തിയ ചിത്രം പക്ഷേ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. 3000 സ്‌ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മുന്‍ ലോക ഹെവി വെയ്റ്റ് ചാമ്ബ്യന്‍ മൈക്ക് ടൈസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

Popular this week