22.6 C
Kottayam
Tuesday, November 26, 2024

‘സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ’, ഒരുപാട് ദൂരം പോകാനുണ്ട്, വിവാഹവാർഷിക ദിനത്തിൽ എലീനയും രോഹിത്തും

Must read

കൊച്ചി:മലയാളികൾക്ക് സുപരിചിതയാണ് എലീന പടിക്കൽ. എലീനയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. എലീനയുടെ പ്രണയത്തെക്കുറിച്ച് ബിഗ് ബോസിലൂടെയാണ് തുറന്ന് പറഞ്ഞത്. ‘വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷോയിൽ വെച്ച് പറഞ്ഞിരുന്നു.

പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതിരാവുകയും ചെയ്തു. 2021 ആഗസ്റ്റ് 30 നായിരുന്നു വിവാഹം. ഇന്നിപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമായിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ എലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഞങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു’, എന്നാണ് എലീന കുറിച്ചിരുന്നത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് എലീനയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മൃദുല വിജയും രാജിനി ചാണ്ടിയുമെല്ലാം ഇവർക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

രോഹിത്തും സോഷ്യൽ മീഡിയയിൽ വിവാഹ വാർഷകത്തോടനുബന്ധിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഒരു വർഷം ആയതിൽ സന്തോഷം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. എന്നോടൊപ്പം ബെസ്റ്റ് ആയി നിക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദിയുണ്ട്, ഐ ലൗ യു’ എന്ന് കുറിച്ചു കൊണ്ടാണ് വിവാഹവാർഷികത്തെക്കുറിച്ച് രോഹിത്ത് എഴുതിയത്.

ബാംഗ്ലൂരിൽ വെച്ചായിരുന്നു എലീനയും രോഹിത്തും പരിച‌യത്തിൽ ആകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ആദ്യം. പിന്നീട് രോഹിത്ത് പ്രണയം തുറന്ന് പറഞ്ഞെങ്കിലും തനിക്ക് പറ്റിയ ആളാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഓക്കെ പറഞ്ഞത്. ബി​ഗ് ബോസ് മത്സരത്തിന് ശേഷമാണ് ബിസിനസുകാരനായ രോഹിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചത്. ‘കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി’.

‘ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു’, എന്നാണ് വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

തങ്ങൾ രണ്ട് പേരും ഒരുപാട് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങൾ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണ്. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് അടിപൊളിയാണെന്നായിരുന്നു എലീന നൽകിയത്.

‘അഭിനയം എനിക്ക് ഒട്ടും കംഫർട്ട് അല്ലാത്ത മേഖലയയിരുന്നു. അഭിനയിക്കില്ല എന്ന തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ ഭാര്യ എന്ന സീരിയലിൽ യാദൃശ്ചികമായി വന്ന് പെട്ടുപോയി. നൂറ് എപ്പിസോഡ് മാത്രം ചെയ്യാൻ വന്ന ഞാൻ സീരിയലിൽ മുഴുവൻ അഭിനയിക്കുകയായിരുന്നു. അതിന് ശേഷം ഒരു സീരിയൽ ചെയ്തിട്ടില്ല’.

‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് എന്റെ സിനിമയിൽ നീ അഭിനയിക്കും എന്ന് നാദിർഷ ഇക്ക പറഞ്ഞിരുന്നു. പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത്. ഞാൻ നോ പറഞ്ഞു’ എലീന പറയുന്നു. സീരിയലുകളിൽ മാത്രമല്ല ചില പരസ്യങ്ങളിലും എലീന അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week