23.1 C
Kottayam
Wednesday, November 27, 2024

മോഹൻലാലിലേക്ക് എത്താൻ കടമ്പകൾ ഏറെ, അങ്ങോട്ട് ഇല്ല; എന്നെ ആവശ്യമെങ്കിൽ ഇങ്ങോട്ട് വരാം:കണ്ണുനിറയിച്ച്‌ സിബി മലയിൽ

Must read

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരെ എല്ലാം വച്ച് ഹിറ്റുകൾ രചിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിബി മലയില്‍ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കിരീടം, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള പോലുളള ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകന്‍ മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കി. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ്.

കൊത്ത് ആണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് സജീവമായ ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ആദ്യമായി പുറത്തുവരുന്ന ചിത്രമാണ് കൊത്ത്.

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് സിബി മലയിൽ ഇപ്പോൾ.ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്ക് അപ്പുറവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

1989 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ രാജീവ് മേനോനും ആനിയും ചന്ദ്രദാസുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.മോഹന്‍ലാലിന്റെ കരിയറില്‍ തലമുറ വ്യത്യാസമില്ലാതെ ചര്‍ച്ച ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണ് ദശരഥത്തിലെ രാജീവ് മേനോന്‍. രേഖയുടെ കഥാപാത്രമായ ആനിയും സുകുമാരിയുടെ കഥാപാത്രമായ മാഗിയുമൊല്ലാം പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇന്നും ഇടംപിടിക്കുന്ന കഥാപാത്രങ്ങളാണ്.

വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ സിബി മലയിലും ലോഹിതദാസും ഒരുക്കിയത്. സിനിമ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും രാജീവ് മേനോനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും എന്ത് സംഭവിച്ചു എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ഇടയ്ക്ക് ദശരഥിന്റെ രണ്ടാം ഭാഗമായുണ്ടാകുമെന്ന് സിബി മലയിൽ സൂചന നൽകിയിരുന്നു. എന്നാൽ അതിന് പല തടസങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

സിനിമ ഇനി നടക്കില്ലെന്നും മോഹൻലാലിനെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ ഉണ്ടെന്നും അതിന് തനിക്ക് കഴിയില്ലെന്നും അദ്ദേഹത്തിന് ആവശ്യമെങ്കിൽ ഇനി ഇങ്ങോട്ട് വരട്ടെയെന്നും സിബി മലയിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

കൊത്തിന്റെ തിരക്കഥകൃത്തായ ഹേമന്ദ് കുമാറാണ് ദശരഥത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്. നേരത്തെ നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി തന്റെയടുത്ത് വന്നിരുന്നെങ്കിലും തനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ അതിന് മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നു.

നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടതെന്നും സിബി മലയിൽ പറഞ്ഞു. ‘എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.’ അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിനോട് കഥ പറയാൻ ചെന്നതിനെ കുറിച്ചും സിബി മലയിൽ പറയുന്നുണ്ട്. ‘കഥയുടെ ചുരുക്കം ഞാൻ മോഹൻലാലിനോട് പറഞ്ഞു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല.’

‘ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി. ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല.’ സിബി മലയിൽ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സിബി മലയിൽ പറഞ്ഞു. ഇവരൊക്കെയാണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്ന് സംവിധായകൻ ചോദിക്കുന്നു.
തന്നെ നിഷേധിക്കുന്നിടത്തു, തന്നോടു മുഖം തിരിക്കുന്നിടത്തേക്കു പോകാറില്ല. ഇത്തരം നിലപാടുകൾ കാരണം ഒരുപാടു നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ തനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണെന്നും സിബി മലയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week