കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനേത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അതീവ ഗുരുതര അവസ്ഥയിലാമെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയില്‍ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്.ആശുപത്രിയില്‍ എത്തിച്ച സമയത്തേക്കാള്‍ ആരോഗ്യ നില മോശമായതായും കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.കുട്ടിയുടെ ജീവന് എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി കോലഞ്ചേരിയിലെത്തിച്ചപ്പോള്‍ ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. പിന്നീട് കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ട് എന്നും പറഞ്ഞു അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ അശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെണ്‍കുഞ്ഞ്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മകന്‍ ഇങ്ങനെയൊരു ക്രൂരത ചെയ്യില്ലെന്ന് ഷൈജുവിന്റെ അമ്മയും പ്രതികരിച്ചു.
ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പകയിലാണ് കുട്ടിയെ വധിയ്ക്കാന്‍ പിതാവ് ശ്രമിച്ചതെന്നാണ് കുട്ടിയുടെ അമ്മ ശിശുക്ഷേമ സമിതിയ്ക്ക് മൊഴി നല്‍കി. കുട്ടിയുണ്ടായപ്പോള്‍ മുതല്‍ ഷൈജു തോമസിന് അതൃപ്തിയുണ്ടായിരുന്നു.
മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലില്‍ പിടിച്ച് വായുവില്‍ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രയാമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്.
അങ്കമാലി പാലിയേക്കരയിലെ വാടക വീട്ടിലാണ്‌ഷൈജുവും നേപ്പാള്‍ സ്വദേശിയായ ഭാര്യയും കുഞ്ഞിനൊപ്പം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോള്‍ അടുത്ത മുറയില്‍ ഷൈജുവിന്റെ അമ്മയുമുണ്ടായിരുന്നു.