31.7 C
Kottayam
Saturday, May 18, 2024

കോട്ടയം,എറണാകുളം,തൃശൂര്‍ കൊവിഡ് രോഗികള്‍

Must read

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍ ഇവരാണ്

ജൂണ്‍ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള ചെങ്ങമനാട് സ്വദേശി, ജൂണ്‍ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂര്‍ സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഏലൂര്‍ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 21 വയസുള്ള പച്ചാളം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ 43 വയസുള്ള നായരമ്പലം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് വരുന്നു.

ഇന്ന് 1043 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 828 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതില്‍ 10336 പേര്‍ വീടുകളിലും, 466 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 2050 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ഇന്ന് പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6)
ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയില്‍നിന്നെത്തിയ പായിപ്പാട് സ്വദേശി(35), ജൂണ്‍ ആറിന് ചെന്നൈയില്‍നിന്നെത്തിയ ചെമ്പ് സ്വദേശി(32), ജൂണ്‍ 11ന് സൗദി അറേബ്യയില്‍നിന്നെത്തിയ വെള്ളാവൂര്‍ സ്വദേശിനി(36) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ പായിപ്പാട് സ്വദേശി ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലും മറ്റുള്ളവര്‍ ഹോം ക്വാറന്റയിനിലുമായിരുന്നു. എല്ലാവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ രോഗമുക്തരായി. ദുബായില്‍നിന്ന് മെയ് 11ന് എത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി(26), മെയ് 28ന് താജിക്കിസ്ഥാനില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥീരീകരിച്ച കങ്ങഴ സ്വദേശി(28), മെയ് 18ന് മുംബൈയില്‍നിന്നെത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിനി(32) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ജില്ലയില്‍ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.

ജില്ലയില്‍ നിലവില്‍ 83 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ 40 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 19 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍),4ന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്, സ്ത്രീ), 9ന് ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(51 വയസ്സ്, പുരുഷന്‍),8ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി(24 വയസ്സ്, പുരുഷന്‍),5ന് ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(39 വയസ്സ്, പുരുഷന്‍),11ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(43 വയസ്സ്, പുരുഷന്‍),2ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(38 വയസ്സ്, പുരുഷന്‍),11ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(30 വയസ്സ്, സ്ത്രീ),16ന് അബുദാബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(28 വയസ്സ്, പുരുഷന്‍), 6ന് ബഹ്‌റിനില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി(60 വയസ്സ്, പുരുഷന്‍), 12ന് കുവൈറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(29 വയസ്സ്, സ്ത്രീ),05ന് ഒമാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(36 വയസ്സ്, പുരുഷന്‍),14ന് ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(43 വയസ്സ്, പുരുഷന്‍),പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷന്‍),വെള്ളാങ്കല്ലൂര്‍ സ്വദേശി(46 വയസ്സ്, സ്ത്രീ),തൃശൂര്‍ സ്വദേശി(40 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ 272 കോവിഡ്19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 160 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 89 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. എറണാകുളം-3, മലപ്പുറം-3, കണ്ണൂര്‍-2 എന്നിങ്ങനെ ആകെ 8 പേരാണ് മറ്റു ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week