24.3 C
Kottayam
Tuesday, October 1, 2024

ഒരേ സമയം ആറു ഭാര്യമാർ,യുവാവ് പിടിയിൽ

Must read

ഹൈദരാബാദ്:ഒരേ സമയം ആറു ഭാര്യമാരുള്ള ആന്ധ്രാപ്രദേശ് യുവാവ് പിടിയിലായി. സ്ത്രീകളെ വിവാഹം ചെയ്ത് വഞ്ചിച്ച കുറ്റത്തിന് കൊണ്ടാപ്പൂർ സ്വദേശി അടപ ശിവശങ്കര ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ബേതപുഡി സ്വദേശിയാണ് അയാൾ.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി കുറഞ്ഞത് ആറു സ്ത്രീകളെയെങ്കിലും, ഇയാൾ പറഞ്ഞു പറ്റിച്ച് വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. അതിലൊരു ഇരയിൽ നിന്ന് ജൂലൈ 17 -ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ഗച്ചിബൗളി പൊലീസ് ഈ വിവാഹ തട്ടിപ്പ് വീരനെ അഴിക്കുള്ളിലാക്കിയത്.    

വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, മുൻവിവാഹങ്ങൾ മറച്ചുവെച്ച് വിവാഹം കഴിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതി അഡപ ശിവ് ശങ്കർ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഗച്ചിബൗളി  പൊലീസ് ഇൻസ്പെക്ടർ ജി സുരേഷ് പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി അയാളുടെ ജോലി ഇതാണ്. വിവാഹമോചിതരായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. മാട്രിമോണിയൽ സൈറ്റുകൾ സന്ദർശിച്ച് അവിടെ നിന്നാണ് അയാൾ വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തുന്നത്. അവരുടെ വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം പതിയെ അവരുമായി പ്രതി സൗഹൃദം സ്ഥാപിക്കുന്നു.

അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് താനെന്ന് പറഞ്ഞാണ് അയാൾ അവരുടെ മുന്നിൽ എത്തുന്നത്. തനിക്ക് മാസം ലക്ഷങ്ങൾ ശമ്പളമുണ്ടെന്നും, താൻ വലിയ സ്ഥിതിയിലാണെന്നും എല്ലാം പറഞ്ഞാണ് അയാൾ സ്ത്രീകളെ കബളിപ്പിക്കുന്നത്.

ഒടുവിൽ സ്ത്രീകൾ അയാളുടെ വലയിൽ വീണു എന്ന് ഉറപ്പായാൽ അയാൾ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ സമീപിക്കുന്നു. ഒടുവിൽ വിവാഹം കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാര്യയുടെ പണവും സ്വർണവുമായി അപ്രത്യക്ഷനാവുകയും ചെയ്യുന്നു. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത് എന്ന് പൊലീസ് പറയുന്നു.

കൊണ്ടാപ്പൂരിൽ നിന്നുള്ള ഒരു സ്ത്രീയായിരുന്നു അയാളുടെ ഒടുവിലത്തെ ഇര. മറ്റ് സ്ത്രീകളെ പോലെ ഒരു മാട്രിമോണിയൽ സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ കണ്ട് വിവാഹം കഴിച്ചതാണ് യുവതി. 2021ലായിരുന്നു അവർ കണ്ട് മുട്ടിയത്. വിവാഹശേഷം എന്നാൽ അധികം താമസിയാതെ അയാൾ അപ്രത്യക്ഷനായി.

വിവാഹത്തിന് ലഭിച്ച 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് അയാൾ മുങ്ങിയത്. തുടർന്ന് കഴിഞ്ഞ ആഴ്ച യുവതി പൊലീസിനെ സമീപിച്ചു. സ്ത്രീധനമായി ലഭിച്ച പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയാണ് ഇയാൾ ഒളിച്ചോടിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

ഇയാളുടെ മുൻ ഇരകളിൽ ഒരാൾ സമാനമായ കഥ ചൂണ്ടിക്കാട്ടി ആർസി പുരം  പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പൊലീസ് നടപടിയെടുക്കുകയും പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇനിയും കൂടുതൽ സ്ത്രീകൾ അയാളുടെ വലയിൽ വീണിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week