KeralaNews

കണ്ണൂരില്‍ ബംഗളൂരു സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ബംഗളൂരു സ്വദേശിയായ മധ്യവയസ്‌കന്‍ മരിച്ചു. 68 വയസുകാരനായ കുമാരന്‍ ആണ് മരിച്ചത്. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സമീപ ജില്ലയായ കാസര്‍ഗോഡും ഡെങ്കിപ്പനി പകടര്‍ന്നുപിടിക്കുകയാണ്.

സംസ്ഥാനത്ത് ജൂണ്‍ മാസം ഇതുവരെ 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2179 ആയി. 49,674 പേര്‍ ചികിത്സ തേടി. പകര്‍ച്ചവ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button