25.4 C
Kottayam
Friday, May 17, 2024

കോട്ടയം, തൃശൂർ, കാസർകോഡ്: കാെവിഡ് രോഗികൾ

Must read

കോട്ടയം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 18) 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 67 ആയി. ഇതില്‍ 39 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 26 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയില്‍നിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ഡല്‍ഹിയില്‍നിന്നും മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. മുംബൈയില്‍നിന്നും ജൂണ്‍ ഒന്നിന് വിമാനത്തില്‍ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് എത്തിയ നെടുംകുന്നം സ്വദേശി(36). ഇതേ വിമാനത്തില്‍ എത്തിയ മറ്റൊരാള്‍ക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

4. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 12ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

5. റിയാദില്‍നിന്നും ജൂണ്‍ എട്ടിന് ഭാര്യയ്ക്കൊപ്പം എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(33). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ഡല്‍ഹിയില്‍നിന്നും ജൂണ്‍ ആറിന് ട്രെയിനില്‍ എത്തിയ ഗര്‍ഭിണിയായ തൃക്കൊടിത്താനം സ്വദേശിനി(32). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

7. മുംബൈയില്‍നിന്നും ജൂണ്‍ എട്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി(27). രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചത്.

8. കുവൈറ്റില്‍നിന്നും ജൂണ്‍ രണ്ടിന് എത്തിയ ചങ്ങനാശേരി മലകുന്നം സ്വദേശിനി(53). ഹോം ക്വാറന്‍റയിനിലായിരുന്നു.

9. ദുബായില്‍നിന്നും ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

10. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 15ന് എത്തിയ കറുകച്ചാല്‍ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

11. കുവൈറ്റില്‍നിന്നും ജൂണ്‍ 12ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(34)

കാസർകോട്

കാസർകോട്: ജില്ലയിൽ ഇന്ന് 3
പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ജൂണ്‍ 18 ന് വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൂടിയാണ് ഇന്ന് കോവിഡ് പോസിറ്റീവായത്.

ജൂണ്‍ 10 ന് ഷാര്‍ജയില്‍ നിന്ന് വന്ന 27 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി,
മെയ് 26 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവയതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയിൽ 11 പേർക്ക് ഇന്ന് രോഗമുക്തി .
ഉദയഗിരി സി എഫ് എല്‍ ടി സി, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 11 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3682 പേര്‍.
വീടുകളില്‍ 3351 പേരും സ്ഥാപന നിരീക്ഷണത്തില്‍ 331 പേരുമടക്കം ജില്ലയില്‍ 3682 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതിയതായി 228 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 362 പേരുടെ ഫലം ലഭിക്കാനുണ്ട്.

തൃശൂർ

തൃശൂർ : ജില്ലയിൽ ഇന്ന് 6 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു.

04 .06.2020 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(24 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി(26 വയസ്സ്, പുരുഷൻ),13.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി(29 വയസ്സ്, പുരുഷൻ),09.06.2020 ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി(36 വയസ്സ്, പുരുഷൻ),09.06.2020 ന് ഗുജറാത്തിൽ നിന്ന് വന്ന പെരുവല്ലൂർ സ്വദേശി(50 വയസ്സ്, പുരുഷൻ),15.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(41 വയസ്സ, പുരുഷൻ )എന്നി വരടക്കം ആകെ 6 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week