28.9 C
Kottayam
Friday, May 17, 2024

കൊല്ലം, മലപ്പുറം, പാലക്കാട് : കാെവിഡ് രോഗികൾ

Must read

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-2*
ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി(38, പുരുഷൻ)

*അബുദാബി-3*
ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 പുരുഷന്മാർ), വിളയൂർ സ്വദേശി (30 പുരുഷൻ)

*സൗദി-2*
ജൂൺ 11ന് വന്ന മേലാർകോട് സ്വദേശി (60 പുരുഷൻ), കോട്ടോപ്പാടം സ്വദേശി (40 പുരുഷൻ)

*കുവൈത്ത്-1*
ജൂൺ 11ന് വന്ന തെങ്കര സ്വദേശി (31 പുരുഷൻ)

*മഹാരാഷ്ട്ര-2*
ജൂൺ 10ന് പൂനേയിൽ നിന്നും വന്ന എലമ്പുലാശ്ശേരി സ്വദേശി (21 പുരുഷൻ), മുംബൈയിൽ നിന്നു വന്ന കുഴൽമന്ദം‍ സ്വദേശി(42 പുരുഷൻ)

*ഡൽഹി-1*
മെയ് നാലിന് വന്ന തച്ചമ്പാറ സ്വദേശി(60 പുരുഷൻ)

*ദുബായ്-2*
ജൂൺ അഞ്ചിന് വന്ന കുമരംപുത്തൂർ കുളപ്പാടം സ്വദേശി (37 പുരുഷൻ), ജൂൺ 9ന് എത്തിയ വിളയൂർ സ്വദേശി(50 പുരുഷൻ)

*ഖത്തർ-1*
കഞ്ചിക്കോട് സ്വദേശി (27 പുരുഷൻ)

കൂടാതെ ഇന്ന് ജില്ലയിൽ 11 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 127 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കൊല്ലം

കൊല്ലം:നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നെയില്‍ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശിനിക്ക്(25 വയസ്) ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാവാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം. എസ് എന്‍ കോളജിന് സമീപമുള്ള മുണ്ടയ്ക്കല്‍ സ്വദേശി(23 വയസ്) മലപ്പുറത്ത് നിന്നും ബൈക്കില്‍ നാട്ടില്‍ എത്തിയ വ്യക്തിയാണ്.

നെടുമ്പന സ്വദേശി(32 വയസ്), ഭാര്യ(29 വയസ്), ഒരു വയസുള്ള മകള്‍, തേവലക്കര പാലക്കല്‍ സ്വദേശി(67 വയസ്), മൈനാഗപ്പള്ളി കടപ്പ സ്വദേശി(23 വയസ്), മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി(44 വയസ്), പെരിനാട് വെള്ളിമണ്‍ സ്വദേശി(27 വയസ്), ശാസ്താംകോട്ട സ്വദേശി(30 വയസ്), പത്തനാപുരം മാലൂര്‍ സ്വദേശി(22 വയസ്), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(68 വയസ്), നിലമേല്‍ സ്വദേശി(57 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 18) കോവിഡ് സ്ഥിരീകരിച്ചത്.

മയ്യനാട് സ്വദേശിനി പരിപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി കല്ലുവാതുക്കല്‍, വര്‍ക്കല, പള്ളിക്കല്‍, കൊട്ടിയം, കല്ലമ്പലം, അറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മെയ് 28 ന് മയ്യനാട് ഷിയാ ആശുപത്രിയിലും ജൂണ്‍ 15 ന് എന്‍ എസ് ആശുപത്രിയിലും സന്ദര്‍ശിച്ചിട്ടുണ്ട്.

നെടുമ്പനയിലെ കുടുംബം മെയ് 31ന് അബുദാബിയില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ ഏഴ് ദിവസവും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 13ന് ചെന്നൈയില്‍ നിന്നും കാറില്‍ നാട്ടിലെത്തിയതാണ്.

മൈനാഗപ്പള്ളി കടപ്പ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പെരിനാട് വെള്ളിമണ്‍ സ്വദേശി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപനനിരീക്ഷണത്തിലായിരുന്നു. ശാസ്താംകോട്ട സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

പത്തനാപുരം മാലൂര്‍ സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പെരിനാട് ഞാറയ്ക്കല്‍ സ്വദേശി ജൂണ്‍ 14 ന് ദുബായില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. നിലമേല്‍ സ്വദേശി ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

മലപ്പുറം

മലപ്പുറം:ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 10 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ തവനൂര്‍ കാടഞ്ചേരി സ്വദേശി 65 വയസുകാരന്‍, ദോഹയില്‍ നിന്ന് ജൂണ്‍ 10 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി 35 വയസുകാരന്‍, കുവൈത്തില്‍ നിന്ന് ജൂണ്‍ 11 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് വെങ്ങാനൂര്‍ സ്വദേശി 63 വയസുകാരന്‍, ദമാമില്‍ നിന്ന് ജൂണ്‍ 10 ന് കണ്ണൂര്‍ വഴി വീട്ടിലെത്തിയ തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂര്‍ സ്വദേശി 51 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week