30 C
Kottayam
Monday, November 25, 2024

പനിക്കിടക്കയിൽ കേരളം, ഒരു മാസത്തിനിടെ പനിയ്ക്ക് ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയരുന്ന കൊവിഡ് കേസുകൾക്ക് പുറമെ പകർച്ചപ്പനി വ്യാപകം.  15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്.  ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്.  വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു.  

കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്.  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്.  

സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ പനി ബാധിച്ചു മരിച്ചു. ഇന്നലെയും മിനിഞ്ഞാന്നും മാത്രമായി   പനി ബാധിച്ചവർ 30,000 ന് അടുത്താണ്.  കഴിഞ്ഞ മാസം പനി ബാധിച്ചത്  3,50,000 പേർക്കാണ്.  വയനാട്ടിൽ എലിപ്പനി ഭീഷണിയുമുണ്ട്.  ഇന്നലെ മാത്രം 7 പേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചു.  ചെതലയം, പുൽപ്പള്ളി, ഇടവക, ചീരാൽ, കോട്ടത്തറ ഇങ്ങനെ 7 സ്ഥലങ്ങളിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്.

മൊത്തം എലിപ്പനി മരണം 21 ആയി. ഇന്നലെ സംസ്ഥാനത്ത് 51 പേർക്ക് ഡെങ്കി,  12 ചിക്കൻപോക്‌സ് എന്നിവ സ്ഥിരീകരിച്ചു .  എറണാകുളത്ത് മാത്രം 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തക്കാളിപനി അടക്കം കുട്ടികളിലും പകർച്ചപ്പനി വ്യാപകമാണ്.   അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജർ നിലയെ തന്നെ ഇവ ബാധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ...

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

Popular this week