25 C
Kottayam
Tuesday, October 1, 2024

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി, സർക്കാർ ഉത്തരവ്

Must read

തിരുവനന്തപുരം: ഹയർ സെക്കൻഡറി (higher secondary first year) ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് (SSLC Certificate) മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.

മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് ഉല്പന്ന സേവനങ്ങളുടെ പ്രചരണ വിപണനത്തിന് നേതൃത്വം നൽകുന്നതിനാവശ്യമായ നൈപുണികൾ വികസിപ്പിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള സാമാന്യമായ അറിവിനോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് സ്‌കിൽസ്, ഇന്റർവ്യൂ പരീശീലനം എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 235101, https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week