22.6 C
Kottayam
Tuesday, November 26, 2024

100 കോടിക്ക് മുകളിൽ നഷ്ടം വരുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയായി രാധേ ശ്യാം, ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തം

Must read

ഹൈദരാബാദ്:അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. രാധാകൃഷ്ണ കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ വളരെ നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഒരു ദിവസം പോലും ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടില്ല എന്നതാണ് സത്യം. ഇറങ്ങിയ എല്ലാ ഭാഷകളിലും ചിത്രം വലിയ പരാജയം തന്നെയായിരുന്നു.

എന്നാൽ ഒരു സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും ആദ്യത്തെ സംഭവമൊന്നുമല്ല. പക്ഷെ രാധേശ്യാം എന്ന ചിത്രം പരാജയത്തിൽ പുതിയ റെക്കോർഡ് ആണ് തീർത്തിരിക്കുന്നത്. സിനിമയുടെ നഷ്ടം എത്രയാണ് എന്ന് അറിയുമോ? നൂറു കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം എന്നാണ് അറിയാൻ സാധിക്കുന്നത്. പുറത്തുവരുന്ന കണക്കുപ്രകാരം ഏകദേശം 120 കോടി രൂപയാണ് സിനിമയുടെ മുഴുവൻ നഷ്ടം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ പരാജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ രാധേശ്യാം.

മാർച്ച് പതിമൂന്നാം തീയതി ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു എങ്കിലും അന്ന് വൈകിട്ടോടെതന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസ് വന്നു തുടങ്ങുകയായിരുന്നു. വളരെ മോശം തിരക്കഥ ആയിരുന്നു സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്. അഭിനേതാക്കളുടെ പ്രകടനവും വളരെ മോശമായിരുന്നു. രണ്ടാം ദിനം തന്നെ സിനിമ മൂക്കും കുത്തി താഴെ വീഴുകയായിരുന്നു.

82 കോടി രൂപ മാത്രമാണ് സിനിമ ഒമ്പത് ദിവസം കൊണ്ട് ഷെയറായി നേടിയത്. പിന്നീട് രാജമൗലി ചിത്രംകൂടി തിയേറ്ററുകളിലെത്തിയതോടെ ഈ സിനിമയുടെ ഓട്ടം പൂർണമായും നിലച്ചു. ബാഹുബലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം പ്രഭാസ് ചെയ്യുന്ന സാധാരണ സിനിമകൾ പോലും പാൻ ഇന്ത്യൻ ലെവലിൽ ആണ് എടുക്കുന്നത്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പ്രഭാസ് ചെയ്ത സിനിമയായിരുന്നു സഹോ. അത് മറ്റൊരു ദുരന്തം ആയി തീരുകയും ചെയ്തു. ഏറ്റവും സങ്കടകരമായ വസ്തുത എന്താണെന്നാൽ സാഹോ എന്ന സിനിമയും രാധേശ്യാം എന്ന സിനിമയും നിർമ്മിച്ചത് ഒരു നിർമാതാവ് തന്നെയാണ് എന്നതാണ്.

ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്.

സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയിൽ പിഴയടക്കേണ്ടി വന്നിരുന്നു.

ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. തീയറ്ററില്‍ വലിയ വിജയം നേടാന്‍ സാധിക്കാതിരുന്ന ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.

പ്രഭാസിനെ നായകനാക്കി ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘സലാർ’. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. ‘സലാര്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. ‘ആദ്യ’ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ.

പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറി’ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.

‘സലാറി’നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ‘ആദിപുരുഷ്’ എന്നിവയാണ് ‘സലാര്‍’ കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

‘അര്‍ജുന്‍ റെഡ്ഡി’യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന ‘കബീര്‍ സിംഗും’ സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സ്‍പിരിറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം നേടിയ ആഗോള ഗ്രോസ് 240 കോടി രൂപ ആയിരുന്നു. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2 ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് കെജിഎഫ് 2 ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ ചിത്രം മറ്റൊരു റെക്കോര്‍ഡിന്‍റെ പടിവാതിലിലുമാണെന്നാണ് പുതിയ വിവരം. ഏത് ഭാഷാ ചിത്രവും കേരളത്തില്‍ ഒരു ദിവസം നേടുന്ന കളക്ഷന്‍ കെജിഎഫ് 2 ഇന്ന് സ്വന്തം പേരില്‍ ആക്കുമെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഓരോ ദിവസത്തെയും കണക്കുകളും മനോബാല അവതരിപ്പിച്ചിട്ടുണ്ട്. റിലീസ് മുതലുള്ള ഓരോ ദിവസവും 7 കോടിക്ക് താഴേക്ക് കേരളത്തില്‍ കെജിഎഫ് 2 ന്‍റെ കളക്ഷന്‍ പോയിട്ടില്ല. അതേസമയം കെജിഎഫ് 2 ന് തലേദിവസം തിയറ്ററുകളിലെത്തിയ വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് (Beast) ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിടുകയുമാണ്.

കെജിഎഫ് പോലെ തന്നെ മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നേടിയെത്തിയ ബീസ്റ്റ് റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്. 6.28 കോടിയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ മോശം മൌത്ത് പബ്ലിസിറ്റി എത്തിയതോടെ ഓരോ ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. മനോബാല വിജയബാലന്‍റെ കണക്ക് പ്രകാരം ഈ രണ്ട് ചിത്രങ്ങളുടെയും ഓരോ ദിവസത്തെയും കേരള കളക്ഷന്‍ താഴെ പറയും പ്രകാരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week