25.8 C
Kottayam
Wednesday, October 2, 2024

ബസ് നിരക്ക് വര്‍ദ്ധന യാത്രക്കാരുടെ കീശ കീറും, കൂട്ടുന്നത് വെറും രണ്ടു രൂപയല്ല, യാത്രക്കാര്‍ക്കു ഭാരം അതിലേറെ

Must read

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവോടെ ബസ് മിനിമം നിരക്കില്‍ 2 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വര്‍ധനയെങ്കിലും ഫലത്തില്‍ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും. ഇതിനു മുന്‍പ് ബസ് നിരക്ക് പുതുക്കിയപ്പോള്‍ മിനിമം ചാര്‍ജില്‍ 5 കിലോമീറ്റര്‍ (രണ്ടു ഫെയര്‍‌സ്റ്റേജ്) യാത്ര ചെയ്യാമായിരുന്നു.

പിന്നീട് കോവിഡ് കാലത്ത് മിനിമം നിരക്കില്‍ ഒരു ഫെയര്‍‌സ്റ്റേജ് മാത്രം (2.5 കിലോമീറ്റര്‍) എന്നു മാറ്റി. പുതിയ നിരക്കുവര്‍ധനയിലും ഇതുതന്നെ തുടരുന്നതോടെ, മിനിമം നിരക്കില്‍ 5 കിലോമീറ്റര്‍ എന്ന ആനുകൂല്യമാണു നഷ്ടപ്പെടുന്നത്. മുന്‍പത്തെ നിരക്കുപരിഷ്‌കാരത്തില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് 12.50 രൂപയാകും. തുടര്‍ന്നുള്ള കിലോമീറ്ററുകളിലും ഇതു പ്രതിഫലിക്കും. നിലവില്‍ 20 കിലോമീറ്റര്‍ യാത്രയ്ക്ക് 19 രൂപയാണ്; ഇത് 28 രൂപയാകും.

കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് ഇപ്പോള്‍ മിനിമം നിരക്ക് 5 കിലോമീറ്ററിന് 14 രൂപയാണ്. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 95 പൈസ. സൂപ്പര്‍ ഫാസ്റ്റിന് മിനിമം ചാര്‍ജ് 10 കിലോമീറ്ററിന് 20 രൂപയാണ്. അതു കഴിഞ്ഞുള്ള കിലോമീറ്ററിന് 98 പൈസ. ഓര്‍ഡിനറി നിരക്കിലെ വര്‍ധനയ്ക്ക് ആനുപാതികമായി ഈ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിനു മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു കോവിഡ് സമയത്തു നല്‍കിയിരുന്ന യാത്രാനിരക്കിലെ 30% ഇളവ് കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. അതിനു മുകളിലാണ് പുതിയ വര്‍ധന വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week