ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകളും, കോളേജുകളും ഓഗസ്റ്റ് 15 ശേഷം തുറന്നേക്കുമെന്ന് സൂചന നല്‍കി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. നിലവില്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റിന് ശേഷം മാത്രമേ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്താന്‍ സാധിക്കുവെന്നും, അതിന് ശേഷം മാത്രമേ സ്‌കൂളുകളും, കോളേജുകളും തുറക്കാനാകുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.