24.5 C
Kottayam
Sunday, October 6, 2024

‘ആശുപത്രിയുടെ മുന്നില്‍ റോങ്ങ് സൈഡും അമിതവേഗതയും’; വഴിമുടക്കിയ സ്വകാര്യബസിന്റെ വീഡിയോ പങ്കുവെച്ച് ആന്റണി വര്‍ഗീസ്

Must read

കൊച്ചി: അമിത വേഗതിയില്‍ എതിര്‍വശത്തേക്ക് കയറി വന്ന്, നിരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച സ്വകാര്യ ബസിന്റെ വീഡിയോ പകര്‍ത്തി നടന്‍ ആന്റണി വര്‍ഗീസ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ വച്ചാണ് സംഭവം. നമ്മുടെ നാട്ടിലെ വണ്ടിക്കാരുടെ പരിപാടി ഇങ്ങനെയാണ് എന്നും ആന്റണി വര്‍ഗീസ് പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ഓവര്‍ സ്പീഡില്‍ റോങ് സൈഡ് കയറിവന്ന് അവിടെ മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ്സ് ആണ്. അതും എറണാകുളം ഗവണ്മെന്റ ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍. എത്ര രോഗികള്‍ ദിവസവും വരുന്ന സ്ഥലമാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരിച്ചത്.

താങ്കള്‍ ഒരു ഡ്രൈവറിന്റെ മകനല്ലേ? ഇതില്‍ ബസ്സുകാരെ തെറി വിളിക്കുന്നവന്മാരില്‍ പലരും ഒരു കാലത്ത് ഒരു രൂപ കൊടുത്ത് ബസില്‍ സ്‌കൂളില്‍ പോയികൊണ്ടിരുന്നവരാണ്. അല്ലെകില്‍ ഇപ്പോഴും പലരുടെയും മക്കളും സ്‌കൂളില്‍ പോയികൊണ്ടിരിക്കുന്നു. ഇപ്പോള്‍ പൈസകരായി, സ്വന്തം വണ്ടിയായി, അപ്പോള്‍ ബസ്സുകാരെയൊക്കെ കണ്ണില്‍ കാണാന്‍ പറ്റാത്തവരായി എന്നും ആന്റണിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഈ കമന്റിന് എതിര്‍പ്പ് പ്രകടിപ്പിച്ചും പ്രതികരണങ്ങള്‍ എത്തി.

ബസില്‍ കേറാറുണ്ട് ഇപ്പോഴും കേറും. എന്നുവച്ച് ഒരാള്‍ റോങ്‌സൈഡ് കയറി വന്നു വഴി തടസപ്പെടുത്തുമ്പോള്‍ പിന്നെ മറ്റു വണ്ടികള്‍ എങ്ങനെ പോകും. റോഡ് ആരുടേയും തറവാട്ടുസ്വത്തല്ല അത് പ്രൈവറ്റ് ബസ് ആയാലും കെഎസ്ആര്‍ടസിയായാലും. റോഡില്‍ കൂടെ വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന ഏതു വണ്ടിയോടും ഒരു പരസ്പര ബഹുമാനം ഉണ്ടാവണം.

ഔദാര്യം അല്ലാ അവകാശമാണ്. ഇങ്ങനെ റോങ്ങ് കേറി വരുന്ന സമയം ഒരു ആംബുലന്‍സ് കടന്നു വന്നാല്‍ ഉള്ള അവസ്ഥ എന്താകും, ആ ആംബുലന്‍സില്‍ നമ്മുടെ വേണ്ടപ്പെട്ട ആരേലും ആണെങ്കില്‍ എന്ന് ഒന്ന് ഓര്‍ത്തു നോക്കിക്കേ, ഒരുപക്ഷെ അവരുടെ സമയം പോയിട്ട് ആവും, പക്ഷെ ഹോസ്പിറ്റല്‍ റോഡില്‍ ലേശം ക്ഷമ കാണിച്ചേ മതിയാകൂ എന്നിങ്ങനെയായിരുന്നു നിരവധി പ്രതികരണങ്ങളും.

https://www.facebook.com/watch/?v=1302682243573205&t=0
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week