30 C
Kottayam
Monday, November 25, 2024

‘ഞാൻ കുടിച്ച ബ്രാൻഡ് ഏതാണെന്ന് നിങ്ങൾ അന്വേഷിക്കണ്ട’; തുറന്നടിച്ച് അമൃത

Must read

കൊച്ചി:സമൂഹമാധ്യമ പോസ്റ്റിനെതിരെയുണ്ടാകാൻ സാധ്യതയുള്ള വിമർശനങ്ങളും ട്രോളുകളും മുൻകൂട്ടി കണ്ട് വായടപ്പിക്കും മറുപടിയുമായി ഗായിക അമൃത സുരേഷ്. ആലിയ ഭട്ടിന്റെ ‘ഗംഗുഭായി കത്തിയാവാഡി’ ചിത്രത്തിലെ ‘ഡോലിഡ’ എന്ന ഗാനം പശ്ചാത്തലമാക്കിയ വിഡിയോയ്ക്കൊപ്പമാണ് അമൃതയുടെ ഹ്രസ്വകുറിപ്പ്.

മദ്യപിക്കുകയാണെന്നു തോന്നിപ്പിക്കും വിധത്തിലുള്ള അന്തരീക്ഷമാണ് വിഡിയോയ്ക്കു വേണ്ടി സൃഷ്ടിച്ചിരിക്കുന്നത്. കയ്യിൽ ഗ്ലാസ് പിടിച്ചിരിക്കുന്ന അമൃതയെ വിഡിയോയിൽ കാണാം. ഗ്ലാസിൽ എന്താണെന്നു ചോദിച്ച് ആരും കമന്റുകളുമായി വരേണ്ടതില്ലെന്നും താൻ കുടിച്ച ബ്രാൻഡ് ഏതാണെന്ന് അന്വേഷിക്കേണ്ട എന്നും അമൃത വിഡിയോയ്ക്കൊപ്പം കുറിച്ചു. ഗ്ലാസിൽ ഉള്ളത് കട്ടൻചായ ആണെന്നും ഗായിക വെളിപ്പെടുത്തുന്നു.

‘ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, എന്നാൽ നിങ്ങൾ എങ്ങനെ നിലനിൽക്കുന്നു എന്നതാണ് യഥാർഥ നിങ്ങളെ സൃഷ്ടിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത സുരേഷ് വിഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ അമൃതയുടെ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഗായകലോകത്ത് തിളങ്ങിയ അമൃത നടന്‍ ബാലയുമായുള്ള വിവാഹത്തിന് ശേഷം അത്ര സജീവമായിരുന്നില്ല. എന്നാല്‍ 2016ല്‍ വിവാഹമോചനം നേടിയതോടെ താരം വീണ്ടും പാട്ടിന്റെ ലോകത്ത് സജീവമായി.

അമൃതയെ പോലെ തന്നെ സഹോദരി അഭിരാമിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗായികയെ കൂടാതെ താരം ഒരു യൂട്യൂബര്‍ കൂടിയാണ്. തന്റെയും കുടുംബത്തിലെയും വിശേഷങ്ങള്‍ എല്ലാം തന്നെ താരം യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കുവയ്ക്കാറുണ്ട്. നേരത്തെ താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടും ട്രോളുകളോടുമാണ് ഗായിക അമൃത സുരേഷ് പ്രതികരിക്കുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന അടിക്കുറിപ്പോടെ വന്ന വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം. ഈ അടുത്ത് തന്റെ ബാന്‍ഡിലെ അംഗവും അടുത്ത സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവലായിരുന്നു.

ഈ വീഡിയോ തെറ്റായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് അമൃത പരസ്യമായി രംഗത്തെത്തിയത്. അമൃത ഇത്രയും തരം താഴരുത് എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഞാന്‍ എന്താണ് ഇവിടെ തരം താഴ്ന്നതെന്ന് അമൃത ചോദിക്കുന്നു. എന്റെ ബാന്‍ഡിലെ പാവം സാംസണും ഞാനുമായി ചേര്‍ന്ന വീഡിയോ ആയിരുന്നു അത്. അതില്‍ എന്താണ് തരം താഴ്ന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന് അമൃത ചേദിക്കുന്നു.

എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയിരുന്നു അത്. അമൃതം ഗമയ ബാന്‍ഡിലെ ലീഡ് മെയില്‍ സിംഗറാണ് സാംസണ്‍. തിരുവനന്തപുരത്ത് പോയപ്പോള്‍ ഞാനും സാംസണും എടുത്ത ഒരു വീഡിയോ ആയിരുന്നു അത്. ഇന്നത്തെ ദിവസം ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ എന്താണെന്ന് പറയേണ്ടതെന്ന് എനിക്കറിയില്ല.

കാരണം വാര്‍ത്തകള്‍ ഏതൊക്കെ രീതിയിലാണ് വളച്ചൊടിച്ചാണ് വരുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. നല്ല രസമുണ്ട് കാണാനായിട്ട്. പക്ഷേ, ഈ തലക്കെട്ടുകള്‍ കുറച്ച് വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്ക് ആകെപ്പാടെയുള്ള വിഷമം പാവം പിടിച്ച സാമിന്റെ കാര്യം ഓര്‍ത്താണ്. അവന് എന്ത് തെറ്റ് ചെയ്തിട്ടാണോ എന്തോ – അമൃത വീഡിയോയില്‍ ചോദിച്ചു.

അമൃത ആദ്യമായല്ല, ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുന്നത്. നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വ്യാജ വാര്‍ത്തകളോടും നെഗറ്റീവ് കമന്റുകളോടും പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ്‌സ് ശീലമായെന്ന് അമൃത പറയുന്നു. ആദ്യമൊക്കെ വളരെ വിഷമമായിരുന്നു. വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടി തന്നെ വരുന്നവരായിരുന്നു അവര്‍. അത് ആദ്യം വിഷമിപ്പിച്ചെങ്കിലും ഇപ്പോള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. അവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ ആവട്ടെ എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

നടന്‍ ബാല രണ്ടാമതും വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു അമൃതയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ കടുത്തത്. അതേസമയം മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സാധരണ പാട്ട് കേള്‍ക്കുകയോ പാടുകയോ ചെയ്യാറില്ലെന്ന് അമൃത അഭിമുഖത്തില്‍ പറഞ്ഞു.പാട്ട് എന്നെ വിഷമിപ്പിക്കാറേ ഉള്ളൂ. അത് പല ഓര്‍മ്മകളും തരും. അത് കൂടുതല്‍ വിഷമിക്കും. അതിനാല്‍ വര്‍ക്ക് റിലാക്‌സ് ചെയ്യാനായി താന്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും വായിക്കാറുമൊക്കെയാണ് പതിവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ...

Popular this week