25.2 C
Kottayam
Tuesday, October 1, 2024

കാണാതായ സി.പി.എം പഞ്ചായത്ത് മെമ്പര്‍ ആര്‍.എസ്.എസ് നേതാവിനെ വിവാഹം കഴിച്ചു; പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചു

Must read

കോഴിക്കോട്: ആര്‍.എസ്.എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം രാജിവച്ചു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷക് ആണ് ശ്രീലക്ഷ്മിയുടെ വരന്‍.

കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പോലിസ് സ്റ്റേഷനില്‍ ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ചൊവ്വാഴ്ച പോലിസിനു മുമ്പാകെ ഹാജരാവുകയായിരുന്നു. വൈകിട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്.

526 വോട്ടിനാണ് ശ്രീലക്ഷ്മി ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് എല്‍ഡിഎഫ് ഈ സീറ്റ് പിടിച്ചെടുത്തത്. അതേസമയം മെമ്പര്‍ രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ് തിക്കോടിയില്‍. എല്‍ഡിഎഫിന് അഭിമാന പോരാട്ടം നടക്കുന്ന ഇവിടെ ശ്രീലക്ഷ്മി വീണ്ടും സ്ഥാനാര്‍ത്ഥിയാകുമോ എന്നാണ് നാട്ടുകാര്‍ ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week