25.5 C
Kottayam
Monday, September 30, 2024

മറ്റൊരാൾക്ക് തോന്നും നിങ്ങൾ ഓഫ് ലൈനാണെന്ന്, രഹസ്യമായി ചാറ്റു ചെയ്യാൻ വഴിയിങ്ങനെ

Must read

മുംബൈ:ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പില്‍ നമുക്ക് അറിയാവുന്നതും അതുപോലെ തന്നെ അറിയാത്തതുമായ ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉണ്ട് .അത്തരത്തില്‍ ഒരു ട്രിക്ക് ആണ് ഓഫ് ലൈനില്‍ ഇരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യുവാന്‍ സാധിക്കുന്നു .

എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ ആയ ഓഫ്‌ലൈന്‍ ചാറ്റ് -നോ ലേറ്റസ്റ്റ് സീന്‍ ,ബ്ലൂ ടിക്ക് ഫോര്‍ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാന്‍ സാധിക്കുന്നത് .പ്ലേ സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തു ഇത്തരത്തില്‍ ഓഫ്‌ലൈന്‍ വഴി ഉപയോഗിക്കാവുന്നതാണ് .കൂടാതെ തേര്‍ഡ് പാര്‍ട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗണ്‍ലോഡ് ചെയ്യുക .

നിങ്ങളുടെ ഒരു വാട്ട്സ് ആപ്പ് 4 ഡിവൈസില്‍ ഇപ്പോള്‍ കണക്റ്റ് ചെയ്യാം
വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് മള്‍ട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതല്‍ ഒരേസമയം തന്നെ നാലു ഡിവൈസില്‍വരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകള്‍ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളില്‍ കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നത് .

നേരത്തെ ഇത്തരത്തില്‍ കണക്റ്റ് ചെയ്യുന്നതിന് നമ്മള്‍ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പില്‍ ഇന്റര്‍നെറ്റ് ആവിശ്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാല്‍ നമ്മള്‍ മെയിന്‍ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാന്‍ ചെയ്യുന്നത് എന്ന് നോക്കാം .

1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്ത് അതില്‍ സെറ്റിംഗ്സ് എന്ന ഓപ്‌ഷനില്‍ പോകുക 2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകള്‍ കാണുവാന്‍ സാധിക്കും 3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം 4.നമ്മളുടെ QR കോഡില്‍ ക്ലിക്ക് ചെയ്യുക 5.ക്ലിക്ക് ചെയ്യുമ്ബോള്‍ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത് 6.ആദ്യത്തെ ഓപ്‌ഷന്‍ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷന്‍ സ്കാന്‍ കോഡ് 7.ഇത്തരത്തില്‍ നിങ്ങള്‍ക്ക് മള്‍ട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇത്തരത്തില്‍ 14 ദിവസംവരെയാണ് ഈ മെസേജുകള്‍ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week