ഹരിപ്പാട്: ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പഴമൊഴി അന്വര്‍ത്ഥമാകുന്നതാണ് ഹരിപ്പാട് നടന്നത്. പക്ഷേ ഇവിടെ മുയലിന് പകരം താറാവാണെന്ന് മാത്രം. പ്രദേശത്ത് കര്‍ഷകന്‍ വളര്‍ത്താനായി വാങ്ങിയ താറാവിനു നാല് കാലുകളാണുള്ളത്. പള്ളിപ്പാട് കുരീത്തറ പുത്തന്‍പുരയില്‍ (പന്നിക്കുഴിയില്‍) സാബു യോഹന്നാന്‍ ചെന്നിത്തലയിലെ ഹാച്ചറിയില്‍നിന്നു വാങ്ങിയ താറാവാണിത്.
8,000 താറാവുകളെയാണു വാങ്ങിയത്. ഇതിലൊന്ന് നടക്കുന്നതിലെ പ്രത്യേകത കണ്ടാണ് സാബു ശ്രദ്ധിച്ചത്. മുന്‍ഭാഗത്തെ രണ്ടുകാലുകള്‍ സാധാരണ പോലെയാണ്. മറ്റു രണ്ടെണ്ണം പിന്നില്‍ ചിറകിനോടുചേര്‍ന്നാണ്. മുന്നിലെ കാലുകള്‍ ഉപയോഗിച്ചാണു നടക്കുന്നത്.14 ദിവസം പ്രായമായ താറാവാണിത്. നടക്കുന്നതിനും തീറ്റ തിന്നുന്നതിനുമൊന്നും ബുദ്ധിമുട്ടില്ല. മറ്റു താറാവുകള്‍ക്കൊപ്പംതന്നെയാണ് ഇതിനെയും പരിപാലിക്കുന്നത്.
സാബു യോഹന്നാന്റേത് പരമ്പരാഗതമായി താറാവുവളര്‍ത്തുന്ന കുടുംബമാണ്. ഇങ്ങനെ കാണുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളിലേതിനു സമാനമായരീതിയില്‍ അത്യപൂര്‍വമായി പക്ഷികളിലും ഇങ്ങനെയുള്ള പ്രത്യേകതകള്‍ കാണാറുണ്ടെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയകേന്ദ്രത്തിലെ ഡോ. മഹേഷ് പറഞ്ഞു.