ലോകം മുഴുവന്‍ കൊറോണ വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്.വാക്‌സിനുകളെടുത്തും സാമൂഹ്യ അകലം പാലിച്ചും മറ്റു മുന്‍കരുതലുകളും നിയന്ത്രണങ്ങള്‍ സ്വീകരിച്ചും കൊറോണയ്‌ക്കെതിരെ പോരാടുകയാണ് ലോകം.
അതേസമയം കൊറോണ മുക്തി നേടികഴിഞ്ഞാലും കുറച്ചു നാളത്തേയ്‌ക്ക് പലതരം രോഗലക്ഷണങ്ങളിലൂടെ ആളുകള്‍ക്ക് കടന്നു പോവേണ്ടി വരാറുണ്ട്. ഇത് ദീര്‍ഘകാല കൊറോണ എന്നറിയപ്പെടുന്നു. ഇത്തരത്തില്‍ ദീര്‍ഘകാല കൊറോണ ബാധിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ.
മസ്തിഷ്‌കം,ചിന്തകള്‍,തുടങ്ങിയവയ്‌ക്കെല്ലാം ബുദ്ധിമുട്ടും ആശയക്കുഴപ്പവും മന്ദതയും വരുന്ന അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. ഈ സമയത്ത് ആളുകള്‍ക്ക് ഒന്നിനും ശ്രദ്ധിക്കാനാന്‍ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം.കൊറോണ തീവ്രമായി ബാധിക്കാത്തവര്‍ക്ക് പോലും ഈ അവസ്ഥ സംഭവിക്കാനിടയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്രയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മടിച്ച് നില്‍ക്കാതെ ഡോക്ടറെ കാണുക എന്നതാണ് ആദ്യപ്രതിവിധി അതിനൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ബ്രെയിന്‍ ഫോഗിന്റെ അപകട തീവ്രത കുറയ്‌ക്കാം.
ധാരാളം വെള്ളം കുടിക്കണം,ആരോഗ്യകരമായതും സമീകൃതവുമായ ഭക്ഷണം കഴിക്കണം, ആവശ്യത്തിന് ഉറങ്ങണം, ദിവസവും വ്യായാമം ചെയ്യണം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം,മരുന്നുകൾ കഴിക്കണം, ജോലിക്കിടയിൽ ആവശ്യത്തിന് ഇടവേളകളെടുക്കുക, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്നായി ഇടപെടുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ ശ്രദ്ധിച്ചാൽ ബ്രെയിൻ ഫോഗ് വലിയ പ്രശ്‌നക്കാരനാകാതെ തടയാം എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.