24.4 C
Kottayam
Saturday, October 5, 2024

ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ, കഴിഞ്ഞ ജന്മം നിങ്ങള്‍ എന്റെ ആരായിരുന്നു?’ ശാന്തിവിള ദിനേശ് പറയുന്നു

Must read

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സിനിമാ സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്.

കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ശാന്തിവിള രംഗത്ത് വന്നിരുന്നു. ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഡാലോചന ആണെന്ന് പരസ്യ ശബ്ദം ഉയര്‍ത്തിയവരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. അതിനാല്‍ തന്നെ, അദ്ദേഹത്തിന് നേരെയും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ, ശാന്തിവിള ദിനേശിന് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി പലതവണ ശബ്ദമുയര്‍ത്തിയ ആളാണ് ശാന്തിവിള ദിനേശ്. ദിലീപ് അറസ്റ്റിലായ സമയത്തെല്ലാം മാധ്യമങ്ങളിലും ചര്‍ച്ചകളിലും കേസില്‍ തനിക്ക് തോന്നിയ സംശയങ്ങള്‍ പലതവണ ഉയര്‍ത്തിക്കാണിച്ച ആളായിരുന്നു അദ്ദേഹം. എന്നാല്‍, അപ്പോഴൊക്കെ ദിലീപിന്റെ ‘സുഹൃത്ത്’ ആയതിനാലാണ് താരത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചത്. എന്നാല്‍, ദിലീപ് അറസ്റ്റിലായി, ജയിലില്‍ നിന്നും ഇറങ്ങുന്നത് വരെ തനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുമായിരുന്നില്ല എന്ന് ശാന്തിവിള ദിനേശ് തന്നെ വെളിപ്പെടുത്തി രംഗത്ത് വന്നു.

ശരിയുടെ ഭാഗത്തെ നില്‍ക്കൂ എന്നത് കൊണ്ടാണ്, പരിചയമില്ലാതിരുന്ന ദിലീപിന് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയതെന്ന് അദ്ദേഹം അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം അനൂപ് എന്നെ വിളിച്ചു, ദിലീപിന് സംസാരിക്കണമെന്ന് പറഞ്ഞു. ദിലീപ് എന്നോട് ചോദിച്ചത് ‘ചേട്ടാ കഴിഞ്ഞ ജന്മം നിങ്ങള്‍ എന്റെ ആരായിരുന്നു’ എന്നാണ്. താന്‍ ശത്രുവോ സഹോദരനോ സുഹൃത്തോ ആയിരുന്നോ എന്നറിയാന്‍ ഏതെങ്കിലും ജ്യോതിഷിയോട് ചോദിക്കാന്‍ ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദിലീപ് ജയിലില്‍ കഴിഞ്ഞ സമയം ബാലചന്ദ്രകുമാര്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചിരുന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി. പേഴ്സണല്‍ കാര്യം സംസാരിക്കാനായി എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു. അന്ന് ഞാനത് നിരസിച്ചു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു’, ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

‘പിന്നീട് പലതവണ അയാള്‍ ഫോണില്‍ വിളിച്ചു. ഒരു ദിവസം എന്റെ അനുവാദമില്ലാതെ എന്നെ കാണാന്‍ വന്നു. ഒരു ദൗത്യവുമായിട്ടാണ് അയാള്‍ വന്നത് എന്ന് പറഞ്ഞു. പിക്ക്പോക്കറ്റ് എന്ന പേരില്‍ ദിലീപിനെ നയാകനാക്കി ഒരു സിനിമ ചെയ്യാന്‍ പോകുവാണെന്ന് അയാള്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണെന്നും പറഞ്ഞു. ദിലീപ് അയാള്‍ക്ക് ഡേറ്റ് കൊടുത്തെന്ന് കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ദിലീപ് എന്റെ അടുത്ത സുഹൃത്ത് ആണെന്ന് അയാള്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് തരാം എന്നായിരുന്നു അയാള്‍ അന്ന് പറഞ്ഞത്. ‘ഈ പണിയും കൊണ്ട് എന്റെ അടുത്ത് വരരുത്’ എന്ന് പറഞ്ഞ് ഞാന്‍ വിട്ടയച്ചു. ഈ വിഷയത്തില്‍ ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ചാനലുകളില്‍ നടത്തുന്ന ആരോപണങ്ങള്‍ വെറും മോശമാണ്’, ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തി എന്ന് പലരും പറയുമ്പോഴും, അദ്ദേഹം പറയുന്നത് താന്‍ തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നു എന്നാണ്. മലയാള സിനിമാലോകത്തെ വേറിട്ട ശബ്ദമാണ് ശാന്തിവിള ദിനേശ് എന്ന് സോഷ്യല്‍ മീഡിയ വഴി പലരും നിരീക്ഷിക്കുന്നു. ഈ അധോലോകത്ത് നടക്കുന്ന സകലമാന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ഏകവ്യക്തിയാണ് അദ്ദേഹമെന്നാണ് പലരുടെയും നിരീക്ഷണം. സ്വന്തം നിലനില്‍പ്പ് പോലും അപകടത്തിലായേക്കാവുന്ന പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും സ്വന്തം ആദര്‍ശത്തെ ആര്‍ക്കും അടിയറവയ്ക്കാതെ ഇവിടെയുള്ള മുടിചൂടാ മന്നന്മാര്‍ക്കെതിരെ ശബ്ദിച്ചവ്യക്തിയാണ് ശാന്തിവിള ദിനേശ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week